5/31/14

പെണ്മരങ്ങൾ


പൂവിരിയുമ്പോൾ
നൊന്തുകാണുമോ.
ഇതൾ ചുരുളുമ്പോളുള്ളം
വിങ്ങുമോ.
ഇല മുളയ്ക്കുമ്പോൾ
ചർമ്മം പിടയുമോ.
മഴ കുതിർത്തുകീറുമോ.
വെയിലുള്ളം പൊള്ളിക്കുമോ
എത്ര യോനികൾ, 
പിറയാൽ പെണ്ണു തന്നെ
നീറുന്നു
രഹസ്യമായി
കൊഴിഞ്ഞതെല്ലാം
മെല്ലെയുണങ്ങുന്നു.
ചെറുചില്ലകളാലുലഞ്ഞു പുൽകുന്നു 
മുളച്ചുപൊന്തുന്നു,
ചർമ്മത്തിലിലയും ചില്ലയും
പെണ്ണേ,
കണ്ണടയ്ക്കൂ.
പ്രാണൻ നിന്നിൽ
തൂങ്ങിമരിച്ചാലും വിറയ്ക്കരുതേ. 
കൺതുറന്നാലും കാണരുതേ.
കേട്ടാലും ഒന്നും പറയരുതേ.
നിഴലുകളാലല്ലാതെ
ഒന്നുമെഴുതരുതേ.
ഈ മണ്ണിൽ വീടടച്ചിരിക്കേണമേ
വേരുറച്ചുനിൽക്കേണമേ.

1 comment:

നാമൂസ് പെരുവള്ളൂര്‍ said...

ഇത്രേം വെയിലുകൊണ്ടത് ഇതിനായിരുന്നോ എന്ന് ചില്ല കരിഞ്ഞ് മരങ്ങള്‍...