10/3/07

കാത്തിരിപ്പ്......

ഓര്‍മ്മകളുടെ തപസ്സില്‍ നിന്നും ഉണരുമ്പോഴേക്കും,
ദ്ദൂരേക്കു പറന്നുപോകുന്ന കാലത്തിന്റെ കറുത്ത പക്ഷികള്‍.
അര്‍ത്ഥമില്ലാതെ ചിലച്ച കലപിലക്കൊഞ്ചലുകളിലെവിടെയോ
നിന്റെ മൊഴിയും,മൊഴിയാതിരുന്ന നൊമ്പരങ്ങളും പിടച്ചുവീണു...
കടലിനെന്നും തിരകളെനീട്ടിപ്രണയിക്കാനൊരുതീരം പോലെ,
ഓടിയൊളിച്ചും മറഞ്ഞും നിഴലും നിലാവുമെന്നപോലെ,
നാമിരുവരുമെന്നും ഉണ്ടാവുമെന്നു,നേരുള്ള ഒരു സ്വപ്നം പോലെ.
ഓര്‍മ്മകളുടെ ചുഴിയില്‍നിന്നും, നീയും ഞാനുമുള്ള ഒരുസങ്കല്പചിത്രം,
ചിലന്തികള്‍ വലകെട്ടി ആരെയോ കാത്തിരിക്കുന്നു..
നമ്മള്‍ കടന്നുപോയവര്‍, ഓര്‍മ്മകളെ ഉപേക്ഷിച്ചവര്‍.
പക്ഷെ ചിലന്തികള്‍ ആരെയാണു കാത്തിരിക്കുന്നത്,
ഏതു ഇരയാണിനി വഴിതെറ്റിവരുന്നതു....