8/7/07

എന്നെ പറ്റി....

ഒടിഞ്ഞ വില്ല്
ഒരു പ്രതീകം
ഒരു സ്മാരകം
ഉപരോധിക്കപ്പെട്ട ഭൂമി
തകര്‍ന്ന വാഗ്ദ്ധാനം
ചിറകു മുറിഞ്ഞ പക്ഷി
ഭാവനയുടെ സ്വപ്നശ്രങ് ഘങ്ങളില്‍ നിന്നു,
പടും വീണ പാവം രാജകുമാരന്‍.....
വികാരങ്ങല്‍ പേമാരി പെയ്തപ്പൊള്‍
ആകാശം പൊഴിച്ച
വാടിയ പൂവു.
കൂട്ടില്‍ നിന്നും വീണു പൊയ
തൂവല്‍ മുളയ്ക്കാത്ത കുഞ്ഞിക്കിളി
ഒന്നു ശ്വാസം വലിച്ചോട്ടെ.....
അല്പം കാറ്റ്...
വിട പറയും മുന്‍പെ
ഒരു തുള്ളി നീരു.
എന്റെ ജനാലയ്ക്കരുകില്‍
സാന്ത്വനത്തിന്റെ ഒരു നേര്‍ത്ത സ്വരം.
പോകാനറിയില്ല,
വന്നതുമറിയാതെ.
ആരുമില്ല, വെറുതെ
കാത്തിരിക്കുന്നു.
വഴി തെറ്റി വന്ന മേഘം
പൊഴിച്ചു ചുടു കണ്ണീര്‍,
മരുഭൂമി ദാഹിച്ചു.
മരുപച്ചകള്‍ കൂദാശ ചൊല്ലി.
വിട്ടു കളയൂ, ഒരു തരാതരം നൊട്ടം!

8/6/07

സ്വതന്ത്ര്യം...ഇരന്നു വാങ്ങിയതു....

പുതിയ കുറേ ചിന്തകള്‍ എന്റെ മനസ്സിന്റെ താഴുപൂട്ടു തകര്‍ക്കുന്നു,
ചിലപ്പോള്‍ അക്ഷരങ്ങള്‍ എന്നെ തോല്‍പ്പിക്കുന്നു,
ചിന്തകള്‍ എന്റെ ചിറകരിയുന്നു...
ഞാന്‍ തൂ‍വലുകള്‍ ഇരന്നു വാങ്ങിയവന്‍..
കുറച്ചു ധൈര്യം കൂടി വാങ്ങാമായിരുന്നു,
ധൈര്യത്തിനു സര്‍ക്കാര്‍ വില കൂട്ടി,
വ്യാജനടിച്ചു കാഴ്ച പോയവന്‍ ഇരുട്ടിനെ പ്പേടിക്കണ്ടാ..
വേലി ചാടി വന്ന നായക്കുട്ടി വെറുതെ നിന്നു മോങ്ങിയാല്‍,
നായരു വെള്ളം ഒഴിച്ചു തെറി വിളിക്കും..
വെറുതെ മോങ്ങാന്‍ ഒരു കാരണം ആകും.
നിഴലും നിലാവും ഒരു പോലേ,
സുഖവും ദ്ധുഖവും കൂടി ഒന്നു ഒരു പോലെ ആയിരുന്നങ്കില്‍..
ഞാനെന്റെ ചിന്തകളില്‍ നിന്നു ഒന്നു വിരമിക്കട്ടെ,
എനിക്കു ഒന്നു വെറുതെ ഇരിക്കണം.
ആരും കാണാതെ, ഞാന്‍ ആരെയും കാണുന്നില്ല..

വെറുതെ.............................


ഞാന്‍ എന്തിനു എന്നോടു തന്നെ പിണങ്ങണം,
അറിയില്ല,ചിലപ്പോള്‍ ഇതായിരിക്കും എന്റെ ജീവിതം.
പുറമേക്കു ചിരി‍ക്കുക, അകമേ കരയുക.
പച്ച പട്ടു ചുറ്റിയ ഭൂമി നീ,
ഉള്ളില്‍‍ എരിയുന്ന അഗ്നി നാളങ്ങള്‍
ഇതു വെറും സത്യം,പ്രായോജകരില്ലാത്ത സത്യം,
ഞാന്‍ എന്റെ കാര്യം പറഞ്ഞു, നീ നിന്റെതു പറയുക.
ഞാന്‍ അറിയുന്നതിത്,
അന്തിച്ചോപ്പു മായുന്ന കടല്‍ക്കരെ,
കവിത വിറ്റ് കടല വാങ്ങുന്ന ഞാന്‍.
വിടര്‍ന്ന കണ്ണുകളില്‍കവിത എഴുതിയ നിന്നെ കണ്ടൂ
വെറുതെ മോഹിച്ചതാണു മാപ്പു തരൂ.
ഞാനെന്തിനു നിന്നൊടു പിണങ്ങണം,
എനിക്കു പിണങ്ങാന്‍ ഞാന്‍ തന്നെ ഇല്ലേ.