5/16/15

സാധാരണയില്‍ക്കവിഞ്ഞ മരണങ്ങള്‍


                 
ചോര കറുത്ത് തണുത്ത്
അസ്ഥിയിൽനിന്നും ഇറച്ചി
ഒലിച്ചിറങ്ങുന്നനേരത്ത്                            
ശ്വാസത്തിന്റെ ഒച്ച               
നിലവിളികളുടെ കുമിളകളായി    
ഉപരിതലത്തിലെ ആകാശത്തിലേക്ക്  
പൊലിഞ്ഞുചേരുമ്പോഴും          
ഒന്നുമില്ല ഒന്നുമില്ല               
എന്ന് പറഞ്ഞു പറഞ്ഞ്...


കലാപം ഒരു ഉത്സവമാണ്.

ഭൂമിയിലെ കല്ലറകളിൽ                      
സമയസൂചികൾക്കിടയിൽ             
തിരമാലകൾ മൌനം പ്രാപിക്കുന്നുണ്ട്     
ഉറങ്ങുന്നുണ്ട്,                      
മെഴുകുതിരികൾ കെട്ടുപോവുന്ന
കടൽമുറികളിലെ ഇരുട്ടിൽ.  

അപ്പോഴാണ്
അവരുടെ ഓര്‍മ്മകള്‍-