4/26/09

മഴയോടു ഒരുകുറ്റവിചാരം

അമ്മച്ചി മുട്ടിമ്മേലിരിക്കുമ്പോള്
മഴപെയ്യും മുമ്പേ
പള്ളിപിരിഞ്ഞെങ്കിലെന്ന്
ഈശോ! അതിനുമുമ്പേ പെയ്തുതുടങ്ങിയല്ലോ.
പറമ്പിലോട്ടുകെട്ടിയ പശു
കയറഴിഞ്ഞ് പുല്ലുതിന്നെന്തോരമെത്തിയിരിക്കുമോ?
മഴയത്ത് കിടാവ് കുതിച്ചാര്‍ക്കും,
ലില്ലിക്കുട്ടി അപ്പം ചുട്ടുതീര്‍ന്നിരിക്കും.
ജോണിമോന് അമേരിക്കയില് നിന്നുവിളിച്ചിരിക്കും.
ഉണക്കമീനെല്ലാം വാരിവെച്ചിരിക്കുമോ
മുഷിഞ്ഞതെല്ലാം അലക്കിത്തീര്‍ന്നിരിക്കുമോ
കുടയില്ലല്ലോ, എടി കത്രീനേ കുടയിലിത്തിരി ഇടം തരുമോ
മഴയ്ക്ക് ഇമ്മാതിരി ബാധ്യതകളില്ലല്ലോ.