11/23/14

ഒന്നെഴുതൂ: ചത്ത ദിവസമെന്നായിരുന്നുവെന്ന്
ഒറ്റവരിയിലെഴുതിത്തീർക്കാവുന്ന
ജീവിതത്തെ
എഴുതുന്നതിന്റേതാണ് സാറേ
സാറൊന്നുകൂടിയെഴുതിയാൽ മതി സാറേ
നിങ്ങടെ ജനനരജിസ്റ്ററിൽ എന്റെ പേരുണ്ടായിരുന്നു,
സർക്കാരിന്റെ തിണ്ണകളിൽ
അനുകൂല്യങ്ങൾ സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ
ഉച്ചക്കഞ്ഞികിട്ടുന്ന സ്കൂളുകളിൽനിന്ന്, അക്ഷരത്തേക്കാൾ
നിറച്ചുണ്ടത് , , അങ്ങനെയും,
സമരങ്ങളിൽ അണിയായി
തല്ലുകൊണ്ട്,
പരിഹസിക്കപ്പെട്ട്,
മോഷ്ടിച്ച്
കാട്ടം കോരി
മരിച്ചുപോയതാണ്,
എന്തോ രോഗമുണ്ടായിരുന്നു,
കഴിഞ്ഞതുകഴിഞ്ഞു
എന്റെ ജീവിതത്തെ വളരെപെട്ടെന്ന്
ഒന്നെഴുതിതീർക്കണം സാർ,
കാരണം
സാറിന്റെ എഴുത്തും
കണക്കും
വളരെ വളരെ പ്രധാനമാണല്ലോ