10/8/24

ചെവികൾ ചിറകുകൾ

 കാടുകാണുന്നു .

തൊട്ടിൽത്താരാട്ട് കേട്ടിട്ട് 
കാടു കണ്ടിട്ട് കാറ്റിൽ ഞാൻ പാറിപ്പോവുന്നു, 
കാട്ടിൽ പെട്ടുപോവുന്നു.
ഉറങ്ങിപ്പോവുന്നു .

കാറ്റുപെറ്റിട്ട കാട്, അതിന്റെ 
ചിറകുനീർത്തുന്നു .

അപ്പോഴാന 
ന 
എന്നെയും കൊണ്ടു കാടുകയറിപ്പോയിരിക്കുന്നു .

ഞാൻ ആനയുടെ ചിറകുകളിൽ പറക്കുന്നു 
ആകാശം ആനയുടെ ആകാശമായിരുന്നു.
 
ആനയുടെ ചെവികൾ ഇപ്പോഴും വീശുന്നു .
ചെവികൾ ചിറകുകൾ 
വീശി വീശി പറക്കാൻ ചെവികൾ 
ഇനിയും ചെവികൾ വീശിപ്പറന്ന് 
എങ്ങോട്ടാവും പറക്കുക. 
കിനാവിന്റെ പൂമരം,
 നിറയെ മോഹത്തിന്റെ പക്ഷികൾ അവയുടെ തൂവലുകൾ കൊണ്ട് പറന്നുപറന്നുചെല്ലാൻ പറ്റാത്ത കാടുകളിൽ കാടുകളിൽ ....
പറന്നു പറന്നു ചെല്ലാൻ 
പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിലെ ആനകൾ എങ്ങനെയാവും പറക്കുക .
അപ്പോഴും ചിറകുവിരുത്തിക്കൊണ്ടു 
കാടിതാ പറക്കുന്നു ,
ഞാൻ ചെവികൾക്ക് പിന്നിൽ ഉടലണച്ച് ഉറങ്ങുന്നു .





No comments: