തനിച്ചായിപ്പോയ അന്ന്
വാതിൽ തള്ളിത്തുറന്നു കയറിയങ്ങുവരികയായിരുന്നു .
തനിച്ചായിപ്പോയ അന്ന്
ഉണ്ടായിരുന്നെന്നോ ഇല്ലെന്നോ പറയാൻ കഴിയാത്ത ഒരാൾ.
അയാൾക്ക് പ്രത്യേകിച്ച് പേരില്ല ,
പഴകിയതാണ് പക്ഷെ മറുപാതിനിറയ്ക്കുന്ന വീര്യമുള്ളൊരാൾ.
ഇല്ലെന്നു പറയാൻ കഴിയാത്തത്രയും ഉള്ളതായൊരാൾ; എങ്കിലോ പക്ഷെ
ഉള്ളപ്പോഴും വീടിന്റെ മറ്റേതോ മുറിയിലുണ്ടാവും.
ഈ മുറിയിലേക്ക് പ്രത്യേകിച്ച് വിളിക്കേണ്ടതില്ല .
എല്ലായ്‌പോഴും തള്ളിത്തുറന്നുവരാവുന്ന രീതിയിൽ,
ഇറങ്ങിപ്പോയാലുമതേ ;
വാതിലേയില്ലാത്തപോലെ
വലിയൊരു കാറ്റുപോലെ കടന്നുവരാം.
പാതിയാക്കിയ പാനീയം പകരുമ്പോൾ
നീ അപ്പുറത്തിരിക്കുന്നുണ്ടാവും .
പക്ഷെ പാതി നിറഞ്ഞതിൽ
എപ്പോഴും നീ നിറഞ്ഞിരിക്കുന്നു;
അതിനാൽ കുടിച്ചു തീർക്കാതെ
നിനക്കു കാവലിരിക്കുന്നു .
No comments:
Post a Comment