10/8/24

കാട് - ഇറങ്ങിവരുന്നു

കാട് - ഏകാന്തതയുടെ ആൾക്കൂട്ടം 
ഒച്ചകൊണ്ടുമുറിക്കപ്പെട്ട ഭൂപടം 

കാട്- പിന്തുടർന്നെത്തുന്ന ആനക്കൂട്ടം
നിലാവുകൊണ്ടരിഞ്ഞെടുത്ത കരിമുകിൽക്കാനനം
കരിമ്പാറക്കൂട്ടം 

ഓർമ്മകൾകൊണ്ടതിരിടുന്ന 
കാട്ടാറിന്റെ ഒഴുക്കുകൾ , വഴുക്കലുകൾ.

പൊടുന്നനെ  
ഒരു കൂട്ടം പച്ചിലകളുടെ ചിഹ്നം വിളി.

പ്രേതപാദുകങ്ങളണിഞ്ഞ പർവതങ്ങളുടെ പദചലനം .

 ഒരു യാനം പോലെ 
നിഴലുവീണ പകലിൽ, ശാന്തമായ് 
കാട് ഇറങ്ങിപ്പോവുന്നു ,
പഴകിയ ഒരു പ്രാർത്ഥനപ്പറച്ചിൽപ്പോലെ ഇരുട്ടിൽ ഇഴഞ്ഞിഴഞ്ഞ് ....


No comments: