8/13/14

ജീവിതം ഏതു ഭാഷയിലാണ് കരയേണ്ടതെന്ന് നിനയ്ക്കുമ്പോഴാണ്




പെയ്തുതോരാറില്ല,
രണ്ടുമഴകൾക്കിടയിലുള്ള അത്രയും ചെറിയ ഒരു നിശബ്ദതയിലാണ്,
ഒരു നിലവിളി ആരും കേട്ടില്ലെങ്കിൽപ്പോലും പ്രാണൻ  പൊലിഞ്ഞുപോവുന്നുണ്ട്.
വിത്തുകളുടെ ഓർമ്മയെ ചോദിച്ച് അമ്മമരങ്ങൾ
മുറിവേറ്റ മക്കളെത്തിരയുന്നു;
പടർന്നുപോവുന്നുണ്ട് ചുംബനത്തിൻ പച്ചവള്ളി
വിരലുകളാൽ പൊത്തിപ്പിടിച്ച് ചോരാതെ ചോരാതെ,
മഴകളെ തന്നിലേക്ക് പെയ്തു പെയ്തിറക്കുന്നു മരങ്ങൾ
ആരുടെ കണ്ണീരാണെന്നോ, ഏതു ചോരയെന്നോ നിനയ്ക്കാതെ.


No comments: