8/7/14

മെഴുകുതിരികൾക്ക് എത്രനാളിങ്ങനെ എരിയാനാവും?

നൊന്ത് നൊന്ത്
സ്വയം പ്രഹരിച്ച് പ്രഹരിച്ച്
ഉരുകുമ്പോഴും
നെറുകയിൽ
എരിയുന്നുണ്ട് ചിത.
എല്ലുകളിൽനിന്ന് ഇറച്ചി വേർപെടുകയും
പച്ചയ്ക്ക് ഭക്ഷിക്കപ്പെടുകയും ചെയ്യുന്നു.
പലായനം ചെയ്ത ജീവിതങ്ങളിൽനിന്ന്
വാക്കുകളില്ലാതെ വിടപറയുന്നുണ്ട്
എല്ലാഭാഷകളിലും മൌനം;
അതിന്റെ ആഴങ്ങളിലേക്കിറങ്ങിപ്പോവുന്നുണ്ട്
മുങ്ങിച്ചാവുകയാണ് ജലക്രീഡയാൽ,
അവസാനത്തെ വെളിച്ചത്തിലേക്ക്
ആർത്തിപിടിച്ചെത്തുകയാണ്
ഇരുട്ട്
അല്ലെങ്കിലും
മെഴുകുതിരികൾക്ക് എത്രനാളിങ്ങനെ എരിയാനാവും?

No comments: