4/2/14

കുറ്റൂർപ്പുഴയോരം


കുറ്റൂർപ്പുഴയിലിങ്ങനെ  മരങ്ങൾ കാടോരം
നിഴലായ് മെല്ലെ വീഴവേ ഈ പുഴക്കണ്ണാടിയിൽ,
എത്ര ഇലകൾ, ശാഖകളുറങ്ങും,
പുഴയോർമ്മത്തടത്തിലിങ്ങനെ,
വിഭൂതിപോലെപൊടിഞ്ഞമരുന്നു ഈയൊഴുക്കി-
ലെന്തുശാന്തിനീയേകിടുന്നു.
അകലെ പെണ്ണുങ്ങൾ കുളിച്ചലക്കിക്കരേറിടുന്നു,
വീട്ടുകാനവെള്ളം മെല്ലെയുൾച്ചേരുന്നു,
ഏറെബാല്യങ്ങൾ നീന്തിത്തുടിച്ചതാമുല്ലാസങ്ങൾ, ഒടുങ്ങുമ്പോൾ ചെളിമൂടി,
ക്വാറികൾ ചിന്നിച്ച ഭൂഹൃത്തടങ്ങൾ നഷ്ടത്താൽ വിലപിക്കുമ്പോൾ,
ഏറെത്തരുക്കൾ തോട്ടങ്ങൾ, പരിക്രമങ്ങൾ പലവുരു-
മേൽമണ്ണേറെമാമഴകൾ പെയ്തപ്പോളലച്ചൊഴുകി,
താണുപോയ തടങ്ങളായ് സർവ്വം സഹം.
ഈ വെയിലുച്ചയിൽ നിഴൽ വീണപുഴവെള്ളത്തിലീത്തീരത്ത്,
കണ്ണങ്കാട്ടെക്കോമരം ഭഗവതിയുടെ ചിലമ്പാർത്ത് വാളെടുക്കുമ്പോൾ
തെയ്യങ്ങൾ ആൾദൈവപ്പെരുമകളായലയ്ക്കുമ്പോൾ,
കാറ്റുഴപ്പിയ മുടികോതി, ഷേവുചെയ്യാത്ത
മുഖവുമായേറെപ്പരിക്ഷീണമുച്ച-
വെയിലിലിത്തിരിമരത്തണലിലീപ്പുഴകണ്ട്,
പാതിയെരിഞ്ഞെൻ ചിതയെയെറിഞ്ഞൂപുഴയിൽ-
കുറ്റൂർപ്പുഴയിലെനിക്കാത്മശാന്തി ഹാ! സിസർ ഫിൽറ്റർ.
ഏറെയൊഴുകിയപുഴയെപ്പോഴാണെന്റെ തൈവേ-
പുഴയൊഴുകിത്തീരാറായോ;
ചിത കെട്ടുപോവുന്നു.

No comments: