10/28/13

ഒരു സ്വപ്നം ബാക്കിയുണ്ടുകാണാൻഒന്നുറങ്ങണം, ഒരു സ്വപ്നം ബാക്കിയുണ്ടായിരുന്നുകാണാൻ
മഴവാതിലിൽ നിന്നു നനവോടെ, നൊന്ത പാദങ്ങൾ തിരുമ്മി,
പിന്നെയും പിന്നെയും അലിയാത്ത മനസുകളുടെ ദയ യാചിച്ച്
ഒറ്റപ്പെടലിന്നകലത്തിൽ നീണ്ടുപോവുന്ന നിഴലേ
നീ രാത്രിയുടെ നിറമാണ്, സ്വപ്നമാണ്
ചിലപ്പോൾ കിനാവിനാൽ നാമറിയാതെ നാം തണുത്തിട്ടുണ്ടാവാം
ചില്ലുപാത്രത്തിൽ വീണുകാത്തിരുന്നിട്ടുണ്ടാവാം
പ്രണയത്താലൊരുചുണ്ടുമുത്തുന്നതും കാത്ത്,
ഒടുവിലീമഴയിൽചൊരിഞ്ഞതാം സ്വപ്നത്തിന്റെ നിറമേ,
നനയൂ, അലിയൂ, ഒഴുകിപ്പോവൂ, നഷ്ടമാവൂ…
പിൻ വിളികൾക്കുപിന്തിരിയാൻ ആരുമേൽപ്പിച്ചില്ലൊന്നും
ആരുമാരാരാരും വന്നതില്ലിങ്ങോളവും,
വാതിൽക്കൽ നനഞ്ഞ മഴരാവിൽ,
ഒന്നുറങ്ങണം, ഒരു സ്വപ്നം ബാക്കിയുണ്ടുകാണാൻ

No comments: