2/29/08

അക്ഷരങ്ങള്/അകലം/അശാന്തം…….

രാവുറങ്ങാത്ത ചില അക്ഷരങ്ങള്
ആകാശത്തിലെ നക്ഷത്രങ്ങളെ
സെക്കന്റ് ഷോ കണ്ടുതീര്‍ക്കുന്നു.
നായകനും വില്ലനുമില്ലാത്ത സ്വപ്നത്തിന്റെപാതിയില്
ഒരേബഞ്ചിലിരുന്നുപഠിക്കുന്ന നായിക
തീനാളങ്ങളുടെ കടലില്‍മുങ്ങുമ്പോള്,
ബക്കറ്റിലെവെള്ളത്തില് കാലിറക്കിവെച്ചുറങ്ങാതിരുന്നുറങ്ങിയ
പരീക്ഷത്തലേന്നത്തെപ്പനി.
പനിമജ്ജയുടെ രക്തചുവപ്പുള്ള കണ്ണില്
പുരയ്ക്കുതീപിടിച്ചെന്നലറിക്കരയുമ്പോഴും
കാറും ജീപ്പും ചിത്രങ്ങളുള്ള പുതിയപെന്‍സില്‍കാട്ടി
പപ്പ പൊന്നുമോനൊന്നുമില്ലെന്നുമ്മവെക്കുമ്പോള്
കനലുപൊള്ളുന്ന നെറ്റിയില്‍നനഞ്ഞതുണിയിട്ട്
പാവമെന്നമ്മ റൂഹാകൂദാശാതമ്പുരാനോതിയാലും
കവിത വീണുവിറയ്ക്കുന്ന വെള്ളപേപ്പറില്
ഭ്രാന്തുശാന്തിയില് പേന നൃത്തം വെയ്ക്കുന്നു.

3 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കവിത വീണുവിറയ്ക്കുന്ന വെള്ളപേപ്പറില്
ഭ്രാന്തുശാന്തിയില് പേന നൃത്തം വെയ്ക്കുന്നു.
അക്ഷരങ്ങള്‍ക്ക് ചിറകു മുളച്ചപ്പോള്‍ കാവ്യം ഇങ്ങനെയായൊ ..?

ശ്രീ said...

കൊള്ളാം.
:)

ശ്രീ said...

കൊള്ളാം.
:)