9/16/07

ചോരക്കൂട്ട്........

നിനക്കും എനിക്കു ഇടയില്‍
മരവിച്ച കുറേ സ്വപ്നങ്ങളുടെ മരണഗന്ധമുണ്ട്.
കുതറിമാറാന്‍ മറന്നുപോകുന്ന വിഭ്രമസങ്കല്പങ്ങളുണ്ട്.
നിഴലുകളുടെ നിലവിളി പിന്തുടരുന്ന
നിന്റെ കാലൊച്ചകളുണ്ട്..
ചില്ലുടഞ്ഞ കണ്ണാടികൂടിനുള്ളില്‍,
കാലം കരുതിവെച്ച കണക്കുതീര്‍ക്കലുകളുടെ
ശൈത്യകാലക്കാറ്റുണ്ട്.
വിടപറഞ്ഞ് പോയ ആത്മാക്കള്‍ തൂങ്ങിനില്‍ക്കുന്ന
മുരിക്കു മരത്തിന്റെ മുള്ളുകള്‍ പോലെ,
ഉണങ്ങിപ്പൊഴിയാത്ത പ്രതികാരമുണ്ട്.
ഒരു പനിനീര്‍പ്പൂവിനുള്ളില്‍ നീയെനിക്കു ദാഹജലം തരുമ്പോള്‍,
വിഷം കലര്‍ന്ന പാനപാത്രം നിനക്കായി നീ മാറ്റിവെയ്ക്കും,
എന്നെ ഒറ്റയ്ക്കാക്കി മരണത്തിന്റെ കൂട്ട് തേടിപോകുമ്പോള്‍
നീ തിരിഞ്ഞു നോക്കാന്‍ മറക്കും.
അവസാനതുള്ളി ചോരയും വാര്‍ന്നു ഞാന്‍,
നിന്റെ നിഴലു പോലെ കുതിക്കാന്‍ വെമ്പുന്നുണ്ടാവും...

4 comments:

സുല്‍ |Sul said...

വരികളിലെ തീവ്രത കാത്തുസൂക്ഷിച്ചിരിക്കുന്നു.
നന്നായി.
-സുല്‍

priyan said...

നന്ദി.. പ്രിയപ്പെട്ട സുല്‍.. ഇതു എനിക്കു കിട്ടിയ ആദ്യത്തെ കൊമ്മെന്റ് ആണു...
ഞാനിതാഘോഷിക്കട്ടെ,..

ശ്രീ said...

“ഒരു പനിനീര്‍പ്പൂവിനുള്ളില്‍ നീയെനിക്കു ദാഹജലം തരുമ്പോള്‍,
വിഷം കലര്‍ന്ന പാനപാത്രം നിനക്കായി നീ മാറ്റിവെയ്ക്കും”

നല്ല വരികള്‍‌! ആശംസകള്‍‌!
ഇനിയുമെഴുതൂ സ്നേഹിതാ...
:)

Unknown said...

അവസാനതുള്ളി ചോരയും വാര്‍ന്നു ഞാന്‍,
നിന്റെ നിഴലു പോലെ കുതിക്കാന്‍ വെമ്പുന്നുണ്ടാവും...

തീവ്രം