1/11/14

എന്നിൽപ്പെയ്തമഴകൾ

നീയെനിക്കാരെന്നു ചോദിച്ചുവോ സഖീ,
നിഴലിളകും മൌനങ്ങളിൽ ഘനശ്യാമം
മഴകൾ പെയ്തുതുളയുമീ
കടലിൻ തിരമുറിവുകളി-
ലിറ്റുപെയ്തുപൊടിഞ്ഞചോരനീ-
യതിൽ ഞാൻ കുതറുമൊരക്ഷരത്താൽ
നിന്നിലേക്കുപകരുമൊരുശ്വാസത്തിന്നീർപ്പം.
പിൻ നോട്ടത്തിനാൽനീ വസന്തങ്ങൾ നലകിയ
മാമരങ്ങൾക്കകലെ, നീ വരച്ചുതൂക്കിയ
ആകാശങ്ങൾക്കപ്പുറം, പിന്നെയുംനാം
നടന്നുപോവും വഴിയരികിലാരോ പ്രിയതരം-
പാടിയപാട്ടിന്റെ നേർത്തവിങ്ങലായ്,
പെയ്തൊഴിഞ്ഞമഴകളകലെ സ്മൃതികളിൽ
എന്നിൽപ്പെയ്തമഴയാണുനീ…….

3 comments:

REKHA PALERI said...

ഞാൻ നിനക്കാരാണ് .......?

Priyan Alex Rebello said...

തിരുമുറിവ് :-(

REKHA PALERI said...

നൊന്തു പോയല്ലോ പ്രിയൻ