9/26/07

മറവി....

നിഴലുകളുടെ ഈ താഴ്വരയില്‍
കുതറിമാറാന്‍ കൊതിക്കുന്ന കുറേ സങ്കല്പങ്ങളുണ്ട്
അഴുകിയ പൂക്കളുടെ മണ്‍പാതയോരങ്ങളുണ്ട്.
ചാഞ്ഞ മരങ്ങളുടെ ഗതകാലസ്വപ്നങ്ങളുണ്ട്.
മഴവീണു നനഞ്ഞ കല്പടവുണ്ട്.
വേലികെട്ടിത്തിരിച്ച,കുട്ടികളുപേക്ഷിച്ച കളിയിടങ്ങളുണ്ട്.
കിളികളുപേക്ഷിച്ച കിന്നാരങ്ങളുണ്ട്.
ഓര്‍മ്മകളുടെ ഓണവെയിലും,ഒറ്റ തിരിഞ്ഞ വേനല്‍മഴയുമുണ്ട്.
പിരിഞ്ഞു പോയവര്‍, ഊഴം കാത്തുനില്‍ക്കുന്നു,
ഓണമുണ്ണുവാന്‍, തിരുവാതിര നനയുവാന്‍.
നമ്മള്‍ക്കിനിയും പരിചയമില്ലല്ലോ,
നമ്മള്‍ ആരാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞ് തരൂ...

2 comments:

ശ്രീ said...

മറവി- ചിലപ്പോള്‍ ശാപവും മറ്റു ചിലപ്പോള്‍‌ അനുഗ്രഹവും...
:)

priyan said...

ശരി തന്നെ... നന്ദി... ശ്രീ,,,