മരം.
എന്തിനാണു കാറ്റേ നീയെന്നെയുലയ്ക്കുന്നത്?
മഞ്ഞുനനവുളള ഇലകളുടെ
കവിൾത്തടം പൊളളുന്നു,
കവിൾത്തടം പൊളളുന്നു,
പൂക്കളുടെ ചുണ്ടുകൾ പുകയുന്നു,
പുകയിലക്കറയുളള ചുണ്ടുകളാൽ
ഉമ്മ പുകയുന്നു,
ഉമ്മ പുകയുന്നു,
കാറ്റത്ത് ചിതയുടെ പുക...
പ്രിയപ്പെട്ട പക്ഷീ നിന്റെ വെളുത്ത തൂവലുകൾ,
നഗ്നമായ മാറിടം ചുരന്ന് വേദന...
നഗ്നമായ മാറിടം ചുരന്ന് വേദന...
കാറ്റിൽ മറിഞ്ഞുവീഴാതിരിക്കാൻ, ചിതയ്ക്കു പാകമായ വൃക്ഷക്കൊമ്പിൽ
കാൽനഖങ്ങളാഴ്ത്തി,
കാൽനഖങ്ങളാഴ്ത്തി,
ആകാശമേ, നിന്റെ ശൂന്യതയിൽ ആലംബമില്ലാത്ത ചിറകുകൾ....
ഓർമ്മകൾ മോഷ്ടിച്ചുകൊണ്ടുപോയ പാട്ട്,
ഉച്ചവെയിൽ ഉച്ചവെയിൽ ,
നിന്നിൽ നീറി നീറിപ്പുകഞ്ഞ്
പുകനിറഞ്ഞ് ആകാശം.
ഉച്ചവെയിൽ ഉച്ചവെയിൽ ,
നിന്നിൽ നീറി നീറിപ്പുകഞ്ഞ്
പുകനിറഞ്ഞ് ആകാശം.
No comments:
Post a Comment