2/20/14

ഫെയ്സ്ബുക്കിൽ പെമ്പിള്ളേരുടെ പോസ്റ്റ് കാണുമ്പോൾ

അധികം വ്യാകുലപ്പെടേണ്ട
അതിനല്ലേ വ്യാകുലമാതാവ്
എന്നാലും മാതാവേ എനിക്കാധിയാവുന്നു
ചില ഞെരിപ്പിക്കലുകൾ കാണുമ്പോൾ
കൊന്തമണിപോലെ ഒരുണ്ടയിൽനിന്ന് മറ്റൊരുണ്ടയിലേക്ക് ഹയ്യോ!
എല്ലാരുമിങ്ങനെ ഓരോന്നു പോസ്റ്റുമ്പോൾ
അടുത്ത ഉണ്ടകിട്ടും വരെ ക്ഷമിക്കു എന്നതാണോ നീ പറയുന്നത്

അപ്പോഴെങ്കിലും നിനക്കെന്നോടിഷ്ടം തോന്നുവോ
തോന്നുവോ തോന്നുവോ തോന്നുവോ
തോന്നുവെന്നു പറ, അതുവരെ ഞാൻ ഷെയർ ചെയ്തുകൊണ്ടിരിക്കും
ആർക്കും വേണ്ടാത്ത കുറേ കവിതകൾ
ബ്രോ! feeling self pity

പെഴപ്പുകൾ കാണിച്ചു മടുത്ത് ബ്രോ
പല ജാതി തിരിവുകളും പിരിവുകളും
ഈ ജീവിതത്തിന്റെ കുപ്പിക്കഴുത്ത് കടന്നിട്ട്
fix a drink, fix a drink

ആദിയിൽ ആരുണ്ടായി എന്നതല്ല,
പെണ്ണ് പെണ്ണും ആണ് ആണുമാണ്
വിമതന്മാർ കുറേ ഒണ്ടാക്കും
ഇത് ഇന്ത്യയാണ്  just chill 

ചില അവന്മാരും അവളുമാരും കൂടി മിന്നിക്കുന്നത്,
പോസ്റ്റിലും കമന്റിലും ലൈക്കിലും,
നുമ്മയും പോസ്റ്റ് ജാതി പെടച്ചു ,
നുമ്മ വെറും ചിറമ്മൽ ഗോൾഡ് ( ലവര് ഇടുക്കി ഗോൾഡ്)
രഞ്ജിത്തേട്ടൻ ക്ഷമിക്കണം
 ( ബ്രോ! എനിക്കങ്ങേരെ ഒരുപരിചയവുമില്ല,
എങ്ങാനും ഫെയ്ക്കാന്നേലും കിടക്കട്ടെ ലൈക്കും ടാഗും ഹും)

ങ്ങള് കണ്ടിന്നേനൂ, ബന്നീനാ പുത്തൻ കബിത,
അനക്കെന്താണ്ടാ ഓളെക്കാണുമ്പം,
മയേന്റെ ബള്ളി പൊട്ടിവീണ ബയീലെല്ലാം,
കിനാവുകണ്ട് എയ്തീന്നോ, അന്റെ പ്രേമം,
അള്ളോ! ഇയ്യും ബ്രോ ആയീനാ,
അന്റെ ഖൽബില് ബന്നീനാ വടക്കേ മലബാറിലെ പ്രത്യേകതരം പാതിരാക്കാറ്റ്
( എന്റെ വിനീത് അളിയാ, അടുത്ത സിനിമേലും നീ തന്നെ പാട്ടെഴുതാതെ,
ഇയ്യ് കൊറച്ചൊക്കെ മ്മക്കും താ )

പൊളപ്പുകള് കാണാഞ്ഞിട്ടല്ല, എടേയ്,
പയലുകള് കളിക്കട്ട്, തട്ടെ മേല്
എല്ലാരിക്കും കാണാമല്ലോ,
കളി വരാമ്പോണ് വരാമ്പോണ്
ഫെയ്സ് ബുക്ക് ചത്തു എന്നറിഞ്ഞാപ്പോലും
അമ്മച്ചിയാണേ, ഒരുത്തനും റീത്ത് വെക്കത്തില്ല

ഇപ്പോഴോ, ആരാ ശരിക്കും മിന്നിച്ചത് ബ്രോ
feeling blessed :-)
5 comments:

Marva said...

കൊന്തമണിപോലെ ഒരുണ്ടയിൽനിന്ന് മറ്റൊരുണ്ടയിലേക്ക് ഹയ്യോ!... this line is awesome!!

കൊമ്പന്‍ said...

മേലോട്ടും കീഴോട്ടും ഉള്ള ഉരുണ്ടു കയറ്റം അതിനിടയിൽ ഒരു പ്രണയം തിരയൽ ഇല്ലാത്ത മാന്യത ഉണ്ടാക്കൽ കൊള്ളാം നല്ല പരിഹാസം

ഷാജു അത്താണിക്കല്‍ said...

പെണ്ണ് തൻ പോസ്റ്റിൽ പൊണ്ണന്മാർ ആയിരം ലൈക്കും

Priyan Alex Rebello said...

:-)

Harinath said...

വായിച്ചു.