12/15/07

തിരിച്ചറിവ്.....

തൊലിപ്പുറത്ത്
ഇരുമ്പുപഴുപ്പിച്ച്
അച്ചുകുത്തുമ്പോള്‍
ചരിത്രത്തിന്റെ കല്ലേടുകളിലെ
ലിപികളില്‍ വായിക്കുന്നത്,
അന്യമനസ്കമായ മിഴികളില്‍
കണ്ണീരു കിനിഞ്ഞ്
ഭൂഗര്‍ഭത്തിലെ തലയോടുകളില്‍
പാമ്പുതുരന്ന മാളം തകര്‍ത്ത്
പ്ലേഗുപിടിച്ച സംസ്കാരങ്ങള്‍
ഉച്ചനടനമാടുന്ന നിഴല്‍ക്കാറ്റില്‍
മഴ പെയ്യുന്നതാണ്........

5 comments:

Roshan said...

കവിത കൊള്ളാം
പക്ഷേ..എനിക്കൊന്നും മനസ്സിലായില്ല..

Priyan Alex Rebello said...

എങ്കില്‍ ഞാന്‍ ഒരു ടിപ്പണി ചേര്‍ക്കുന്നു..
തിരിച്ചറീയാനായി അച്ചുകുത്തുമ്പോള്‍ ഇറ്റുന്ന കണ്ണീരാണ് ശരിക്കും ഉള്ള തിരിച്ചറീവെന്ന്..
അതു വളരെപ്പണ്ടെ നാമെല്ലാം അറിയുന്നതുമാണ്..

വാല്‍മീകി said...

വളരെ നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍, ആശയവും

Priyan Alex Rebello said...

വാല്‍മീകി- നന്ദി ഞാനെഴുതുന്നത് വായിക്കുന്നതിന്...
പ്രിയ...:-) എന്റെ പേരിനോട് അടുപ്പം.