11/15/07

തിരികെ വന്നത്...

മറവിയുടെ ചില്ലുജാലകത്തിനപ്പുറം,
മാഞ്ഞുപോയ നിന്‍ മുഖം.
മൊഴികളുറയുന്ന മഞ്ഞുതുള്ളികള്‍.
കാലത്തിന്റ്റെ കണ്ണേറുകോലങ്ങള്‍ പോലെ,
വിശേഷദിനങ്ങളുടെ പഴകിയ ഓര്‍മ്മകളും സമ്മാനങ്ങളും.
പതുങ്ങിയ കാലൊച്ചകളോടെ നിന്റെ കൊലുസ്സിന്റെ കിലുക്കമകന്നുപോയീ.
പണ്ടതിനു പരിഭവ്വത്തിന്റെ ഈണമായിരുന്നു.
പറയാതിരുന്ന വിങ്ങലുകളുടെ ശ്രുതിസ്രവമായിരുന്നു.
മെല്ലെയെഴുന്നേറ്റു വാതില്‍ തുറന്നപ്പോള്‍,
തണുത്ത കാറ്റുവന്നെന്നെപ്പുണര്‍ന്നു.
ഇത്രനേരം പതുങ്ങിനിന്ന പ്രണയമേ,
നീ തണുപ്പാണെന്നെപ്പുതപ്പിച്ചു കിടത്തുക.

No comments: