8/6/08

അമ്മ കവിതയെഴുതുന്നു

ചോരുന്ന മേല്‍ക്കൂരയ്ക്ക്
അമ്മ പാത്രം നിരത്തുമ്പോള്
അടുക്കളച്ചുമരിലൂടെ മഴപെയ്യുന്നു.
മഴ നനഞ്ഞ വാഴപ്പൂങ്കുലകള്
തേനേതെന്നും മഴയേതെന്നും
ഉല്പ്രേക്ഷിക്കുമ്പോള്
ചൂട്ടുനനയാതിരുന്നെങ്കില്
പൊട്ടാത്ത ഓടുകളില് മാങ്ങവീഴുന്നെന്ന്
അമ്മ ചുവരിന്റെ തൂണുചാരിനില്‍ക്കുന്നു.
ഇതിനൊക്കെ ഏതുപമയാവും ചേരുക.
തെങ്ങോലകളുടെ ചാഞ്ചാട്ടം
മഴകഴിഞ്ഞാല് കൊഴിഞ്ഞ മച്ചിങ്ങകള്
അച്ഛന്റെ വെള്ളമുണ്ടില് കരിമ്പനടിച്ച്,
ഉണങ്ങാത്ത സ്കൂള് യൂണിഫോമുകള്
ഇസ്തിരിയിട്ടുണക്കുന്നത്,
അമ്മ രൂപകങ്ങളെ എങ്ങനെയാണെഴുതാതിരിക്കുക.
സ്കൂള് വിടും നാലുമണിനേരത്ത്
മാനത്തൂന്ന് മഴയും വിട്ടുവരുമ്പോള്
അമ്മ മെഴുകുതിരിവെട്ടത്തില് കൊന്തയെണ്ണിത്തീര്‍ന്നിരിക്കും.
വിലാപങ്ങളുടെ ഇടിമുഴക്കത്തില്
മാനത്തുള്ള അമ്മ മിന്നല്‍ത്തെളിച്ചുപ്രാര്‍ത്ഥിക്കുന്നു.
അമ്മ ചായപ്പാത്രത്തിലെ മുഖം.
നനഞ്ഞെത്തിയ മോന്റെ തലതുവര്‍ത്തുന്നു.
ദീനക്കാരനായ ഉണ്ണിയുടെ തലപിടിച്ച്
പാഠപുസ്തകത്തില് വിരല് വെച്ചുവായിക്കുമ്പോള്
അമ്മയെഴുതിയ കവിത ഉണ്ണിവിരലുകളില് വായിക്കുന്നു.
അച്ഛന് അപ്പുറത്തെ മുറിയില് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴത്തുള്ളികള്‍ക്ക് കണ്ണീരിന്റെ ഉപ്പുരസം അല്ലേ...

പാമരന്‍ said...

പ്രിയന്‍, നന്നായിട്ടുണ്ട്‌ കേട്ടോ. ഇഷ്ടപ്പെട്ടു.

Ranjith chemmad / ചെമ്മാടൻ said...

"അമ്മയെഴുതിയ കവിത ഉണ്ണിവിരലുകളില് വായിക്കുന്നു.
അച്ഛന് അപ്പുറത്തെ മുറിയില് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു."

ജീവിതഗന്ധമുള്ള വരികള്‍!

priyan said...

പ്രിയ ഉണ്ണികൃഷ്ണന്‍,പാമരന്‍,രണ്‍ജിത് ചെമ്മാട്. ...:-)

Sapna Anu B.George said...

നല്ല വരികള്‍