12/1/21

ഈ നഗരം ഒരു ശരീരമാണ്.
ഈ കടൽ അതിന്റെ ഹൃദയമാണ്.
നാം ഈ നഗരത്തെ ഒളിപ്പിച്ചുകടത്തുന്നുണ്ട്,
കപ്പലുകളുപേക്ഷിച്ച ഏകാന്തതയുടെ തുറമുഖത്തുനിന്നും.
പുളഞ്ഞുകൊണ്ടിരിക്കുന്ന പകലുകളെമുഴുവൻ ഉറക്കി-
പ്പിഴിഞ്ഞെടുത്ത വിയർപ്പുകുപ്പായം,
കുടുക്കിട്ടു പരസ്പരം പ്രണയത്താൽ പുണർന്ന്,
അപായത്തിന്റെ സന്ധ്യകൾ താണ്ടി,
മഹാമൌനങ്ങളുടെ അപാരസാധ്യതകൾനിറഞ്ഞ രാത്രി,
നീ തുറന്നുവച്ച ഇരുളിന്റെ വാതിലിലൂടെ,
അകലങ്ങളിലേക്ക്-
നഗരമേ,
നാം നടക്കുക.
ഈ കടലിനെ മറക്കുക.
ചിലപ്പോൾ ഇതുതന്നെയാവും,
ഈരാത്രിപുലരും മുമ്പേ,
നമുക്ക് ചെയ്യാനാവുക...

ഒരു നഗരത്തെ എങ്ങനെയാണ് മോഷ്ടിക്കാനാവുക