4/20/08

കൊല്ലരുത്...


വരൂ നമുക്കു ഗുഹാക്ഷേത്രങ്ങള്‍ തിരയാം.
നിഴലുകളുടെ നനവുതേടി വെയില്‍ക്കാടുകളില്‍ അലയാം.
ചിത്രശലഭങ്ങളുടെ ചിറകുകളില്‍
ശാപമോക്ഷം നിലവിളിക്കുന്ന വേനലിന്റെ നിറങ്ങള്‍ വായിക്കാം.
കാനനത്തിന്റെ ചില്ലകളില്‍ ഇലകളുടെ മുറിവുകളില്‍
ചുവന്ന രക്തപ്പാടുകളില്‍ പൂപ്പല്‍ബാധിച്ച സ്വപ്നങ്ങളെ ചുംബിക്കാം.
പിന്നെ വെയിലിനെ നനച്ച് ചിത്രശലഭങ്ങളെ പറക്കാന്‍ വിടാം.
ഇനിയും പെയ്യാനുള്ള മഴകളില്‍
നിറങ്ങളെല്ലാം ഒലിച്ചുപോവട്ടെ.
അതുവരേയ്ക്കും ചായങ്ങള്‍ തേച്ച കാന്‍വാസില്‍
ഭയാര്‍ത്തമായ നിഴല്‍പ്പാടുകളെഴുതി
കാനനവാസിയായ ശിലായുഗജീവി
ചിത്രവര പഠിക്കട്ടെ;
ഇനി ആരും കൊല്ലരുത്.
നിറങ്ങള്‍ തല്‍ക്കാലം ചായങ്ങളുടേതാണ്.

6 comments:

നിരക്ഷരൻ said...

:)

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയന്‍ സത്യം പറഞ്ഞാന്‍ ഇത് വായിച്ചപ്പോള്‍ തന്റെ ആദ്യപോസ്റ്റുകള്‍ എഴുതിയത് ഇത് എഴുതിയിട്ട് പോരായിരുന്നൊ അപ്പോള്‍ ഇത് ആദ്യം വായിക്കാമായിരുന്നല്ലൊ..
നന്നായിട്ടുണ്ട്.. പ്രിയാ...........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊല്ലരുത് ഇങ്ങനെ ട്ടാ.

ഇതെന്ത് കളര്‍ ഗോമ്പിനേഷന്‍? കണ്ണിന്റെ ഫ്യൂസ് അടിച്ചുപോണു

Sapna Anu B.George said...

ഇനിയും പെയ്യാനുള്ള മഴകളില്‍
നിറങ്ങളെല്ലാം ഒലിച്ചുപോവട്ടെ.

നല്ല ശൈലി ഭാവന, ഇരുത്തം.......ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം

DD said...

hi cheta i'm from mannuthy as well... saw your blog thru blogcampkerala.com.
nice entry.. imagination and manisfestation of thoughts brought about in perfect sync..