8/21/08

നാമറിയാത്ത നേരുകള്

ആശ്വാസങ്ങള്‍ക്കെല്ലാമകലെയായി
ഒരുതുരുത്തിന്റെ മണല്പരപ്പ്,
കടലിനുമീതേ പാറക്കൂട്ടങ്ങളില് ഉറച്ചുനില്‍ക്കുന്നു.
ബലിക്കാക്കകള് അശാന്തമായിപ്പറക്കുന്ന ആകാശത്തിലേക്ക്
ഇല്ലാമരത്തിന്റെ തണല്‍ച്ചില്ല പടര്‍ന്നുകയറുന്നു.
അവയില് കാട്ടാളന് മറന്നുവെച്ച ഇണക്കുരുവിയുടെ ജന്മം,
സുനാമിയുടെ ഹൃദയത്തില് തിരമാലകളുടെ ഏകാന്തത,
ധ്വനികളില്ലാതെ വന്യമായ അലര്‍ച്ചകളുടെ സ്വയംവിമോചനം,
കുഴിബോംബുകളുടെ കൃഷിയിടങ്ങളില്
അഭയാര്‍ത്ഥിക്കുട്ടികളുടെ കാല്‍പ്പന്തുകളി,
താടിരോമങ്ങളുടെ ഉച്ചഭാഷിണിച്ചുവട്ടില് അമ്മമാരുടെ രോദനം.
വരണ്ടതൊലിക്കടിയില്, ശിഖരങ്ങളുള്ള മണലില്
കടല്‍നനവിന്റെ തിരയിളക്കത്തിലും
ബോധരഹിതമായി ബന്ധിക്കപ്പെട്ട സൂക്തങ്ങള്
സ്വയം നിലവിളിച്ചുകൊണ്ടേയിരുന്നു.
ഇല്ലാമരത്തില്, ഇല്ലാവേരുകളില്,
നാമറിയാത്തതായി നേരുമാത്രമേയുള്ളൂ.

3 comments:

പാലാ ശ്രീനിവാസന്‍ said...

അനിയാ,കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ പഠിത്തം കാരണം കവിത എഴുതാന്‍ പറ്റുന്നില്ലാ എന്നാണല്ലോ പറഞ്ഞത്,അതുകൊണ്ട് ഈ കവിത കണ്ടപ്പോള്‍ അത്ഭുതം തോന്നി.നന്നായിട്ടുണ്ട്,എന്നാലും ഇതിനിടെ പഠനം മോശമാക്കരുത് Kട്ടോ!

Not a blogger anymore said...

nalla kavitha

Not a blogger anymore said...

nalla kavitha