11/26/07

പകലത്തെ നിഴലുകള്‍.....






















നിഴലുകള്‍ക്കെന്തു നീളമാണ്,
ഒരേവാതിലുകള്‍ കടന്നു പോക്കുവെയിലിലെ നിഴല്‍ചിത്രങ്ങള്‍.
വെയിലിത്തിരിച്ചൂടും നിഴലിലൊത്തിരിക്കിനാക്കളും,
പാതിയടര്‍ന്ന പൂക്കള്‍ പോലെ അഭയമിരക്കുന്നു.
പനിപൊള്ളുന്ന പകല്‍ക്കിനാവിന്റെ കൂടും പൊളിച്ച്,
ഗേറ്റിലൊരു സ്കൂള്‍വണ്ടിയുടെ ഇരമ്പം.
പാതിയുണ്ട വളിച്ച ചോറ്റുപാത്രവുമായെന്റെ ക്കുഞ്ഞുമോള്‍ ചിരിക്കുന്നു.
അമ്മയുടെ മടിത്തലത്തില്‍ ഒരു ദിനത്തിന്റെ വിശേഷം കെട്ടഴിയുമ്പോള്‍,
വാടിയ ചിരിയുമായ് നിഴലുകള്‍ ഉള്‍വലിയുന്നു.
തിരികെവരുന്ന കടലും കിനാക്കളുമെന്നപോലെ,
ഘടികാരമൌനത്തിന്റെ കസവുതുന്നല്‍ചേര്‍ത്ത,
വിവാഹസാരിപോലെ കിനാക്കളിണചേരും,
പോക്കുവെയിലിലെ നിഴലുകള്‍.
മോളെത്തുന്നത് എന്നെ വലിച്ചുനീക്കാനാണ്,
മതിവരാത്ത ബാല്യത്തിന്റെ മയിലാട്ടമാടുവാന്‍,
നിഴലൊളിക്കുമിടവേളയില്‍ ഗ്രുഹപാഠം ചെയ്തു-
നാമം ജപിച്ചു നല്ല അമ്മക്കുട്ടിയാവാന്‍.
അതുവരേക്കുമെന്റെ വാതിലുകളില്‍,
നിഴലെത്ര ചിത്രം മായ്ച്ചുവരയ്ക്കുന്നുവോ.
പകപ്പോടെ പകലൊറ്റവേളയില്‍,
എന്നിലൊരുനേര്‍ത്ത വിങ്ങലായൊളിദുഖമായ്,
എന്റെ മോളെത്തും വരെ;
അവള്‍ വന്നുവോ, സ്കൂള്‍ വണ്ടിയിരമ്പുന്നു.

2 comments:

പാലാ ശ്രീനിവാസന്‍ said...

അനിയാ,
ഞാന്‍ താങ്കളുടെ ബ്ലോഗുകള്‍ വായിച്ചു,
പക്ഷേ വിലയിരുത്തി അഭിപ്രായം പറയുവാന്‍ എനിക്കീമാതിരി സാഹിത്യത്തിന്റെ
കെമിസ്ടി പണ്ടേ പിടിയില്ല,എങ്കിലും
വീണ്ടും വരാം വായിക്കുവാന്‍.........
ഞാന്‍ വെറ്റേറിനറികോളേജില്‍ ഉണ്ടായിരുന്നത്
1977-81 കാലത്താണ്.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.