ശിശിരം ഒരു മുയല്‍ക്കുഞ്ഞാണ്,
ഒച്ചകേട്ടാല്‍ പകയ്ക്കുന്ന പാവം.
ചെറുവാലുമായ് പതുങ്ങിയോടുന്നു.
അനങ്ങുന്ന കുഞ്ഞിമൂക്കുകള്‍തൊട്ട്,
ചെറിയ സത്യങ്ങള്‍ മാത്രം പറയുക.
വലിയ സത്യങ്ങള്‍ കേട്ടാല്‍ കണ്ണുപൊട്ടി മരിച്ചുപോകും.
ചുവന്ന കണ്ണുകള്‍ക്ക് സത്യത്തെപേടിയാണ്.
വെടിപ്പുക നിറഞ്ഞ ശിശിരത്തിന്റെ കണ്ണുകള്‍.
ചോരമണം പുകയിലലിയുന്നതെനിക്കു ഭയമാണ്.
എന്നോട് സത്യം പറയാതിരിക്കൂ.
എന്റെ കണ്ണുകളെന്തു സുന്ദരമാണ്,
ഞാനീപ്പച്ചപ്പുല്ലൊന്നുരുചിച്ചോട്ടേ.
7 comments:
പ്രിയന്‍...കൊള്ളാം...
അനിയാ, ഇത്തവണ എഴുതിയിരിക്കുന്നതിന്റെ ഫിസിക്സും കെമിസ്ട്രിയും എല്ലാം മനസ്സിലായി,ഇഷ്ടപ്പെട്ടു ആസ്വദിച്ചു,നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു.
:)
നന്ദി.. എല്ലാവര്‍ക്കും..
പിന്നെ ശ്രീനിവാസന്‍ ചേട്ടാ..എന്താവോ മുയലുകളെപ്പറ്റി ആയതുകൊണ്ടാണൊ..എന്തായാലും എനിക്ക് സന്തോഷം തന്നെ...
ശ്രീക്കും റോഷനും നന്ദി അറിയിക്കുന്നു..
മുയലാണു, സരളനാണു, ഞാന്‍ പാവം, പച്ചപ്പുല്ലൊന്നു രുചിച്ചോട്ടെ എന്നൊക്കെ ചോദിച്ചിട്ടിവന്‍ തന്നല്ലേ വന്മരങ്ങളുടെ ഞരമ്പും വെള്ളവും മൊത്തവിലയ്ക്കെടുക്കുന്നത്. ഒച്ചകേട്ടാല്‍ പകയ്ക്കുന്ന ഇവനല്ലേ കരിയിലകളുടെ ഇളക്കത്തില്‍ മതിമറന്നു പിന്നെയും കോരിയിട്ടു കൊടുക്കുന്നത്!
പ്രിയന്‍, കവിത നല്ലതാണു. പക്ഷേ ശിശിരവും ഞാനും തമ്മിലത്ര കൂട്ടല്ല!
ശരിയായിരിക്കും.. ഓ! അങ്ങനെ എന്തെല്ലാം.. ധ്വനിക്കു നന്ദി,, ഹ്രുദയപൂര്‍വ്വം,..:-)
ഇങനൊരു പ്രിയനെ ഞാന്‍ അറിഞ്ഞിരുന്നില്ല......
മനോഹരം!!!!!!!
Post a Comment