എല്ലാം മഞ്ഞയാണ്, കാലത്തിന്റെ കനപ്പില്‍ തീപ്പൊള്ളിയ മഞ്ഞ.
പൊട്ടിയ കണ്ണടച്ചില്ലുകള്‍ ബാക്കിവെച്ച കാഴ്ച്ചപോലെ.
പഴുത്തുപൊട്ടിയ വാക്കുകള്‍ നിറഞ്ഞ വിവാഹക്ഷണക്കത്തുപോലെ.
അടര്‍ന്നചുവരുകളോടു തോളുചേര്‍ത്തുജപിച്ച വിളര്‍ത്തകൊന്തമണികള്‍പോലെ.
എന്തിനീക്കണിക്കൊന്നകള്‍പോലെ പാഴടര്‍ന്ന മഞ്ഞ കൊടുംവേനലില്‍.
വിളറിയ നാണക്കതിരുകള്‍ പ്രായമറിഞ്ഞുപിന്തിരിഞ്ഞോടിയതും മഞ്ഞ.
മഞ്ഞ മടുപ്പാണ്, കനലാണ്, കണ്ണീരാണ്.
മഞ്ഞമരുന്നുവെച്ചുകെട്ടിയ മുറിവുകള്‍ ചുവക്കുന്നു.
ചുംബനങ്ങള്‍ ചുവപ്പുചുരക്കുന്നു.
മഞ്ഞയൊന്നും മഞ്ഞയല്ല,
മഞ്ഞയെല്ലാം മറ്റെന്തോ ആണ്.
1 comment:
പഴുത്തുപൊട്ടിയ വാക്കുകള്‍
പാഴടര്‍ന്ന മഞ്ഞ
വിളറിയ നാണക്കതിരുകള്‍
നല്ല പ്രയോഗങ്ങള്‍!
Post a Comment