ജാലകച്ചില്ലയില്‍നിന്നുമിതാ
ഒറ്റച്ചിറകുമായി പറന്നിറങ്ങുന്ന
പക്ഷി,
കുറച്ചുപൂക്കളെ കൊക്കിലാക്കി
ആകാശത്തേക്ക്
വെമ്പുന്നു.
ഈ മുറിയുടെ ജനാലയ്ക്കെന്നപോലെ
എന്നിലാരോ വന്ന് എന്നിലൂടെയെന്തോ
കാണുന്നു.
പരിഭ്രമിക്കുന്നു,
പ്രേമമാണെന്നു വെറുതെ
വിഷാദിക്കുന്നു,
എന്നെ വിട്ടുപോകുമോ
എന്നു വീണ്ടും ചോദിക്കുന്നു,
മിന്നാമിന്നികൾ പോലെ
രാത്രിമരങ്ങളിൽ പെട്ടുഴലുന്നു.
നിഴലുപോലെയെന്റെ ശരീരം
അലിഞ്ഞുചേരുന്നു,
ഏതു വെളിച്ചത്തിലേക്കും
ഇരുളിനെന്നെ തെന്നി വീഴുന്നു.
അവളെ കാത്തൊരു മരത്തിൻ
ചോട്ടിൽ എപ്പോഴും നിൽക്കുന്നു.
വെറും കണ്ണുകൾ കൊണ്ടു
പരതുന്നു,
ഇരുളാണു ചുറ്റും, നമുക്ക്
ഒരു മുറിയുണ്ട്,
അതിൽ കൊളുത്തിവെച്ചൊരു
മെഴുകുതിരിയാണ്,
നമ്മളുരുകുന്നു, നമ്മളുരുകുന്നു
ചുറ്റും പൂക്കൾ കൊഴിഞ്ഞുവീഴുന്നു,
ചിറകേന്തിക്കൊഴിഞ്ഞതാണിന്ന്
രാത്രി,
അവൾ വസന്തത്തിന്റെ ചിറകുകളാണ്,
നിഴലിൻ വെളിച്ചത്തിൽ ജനാല പണ്ടൊരു പൂമരത്തിന്റെ ശിഖരമെന്ന ഓർമ്മയിൽ
ഇരുട്ടിലേക്കുരുകുന്ന
മെഴുകുപോലെ നമ്മൾ.
No comments:
Post a Comment