പിന്നെയും
പൂവിടാത്ത ചില്ലയിൽനിന്നും, നേർത്തൊരിലഞ്ഞരമ്പിലെ കടലിരമ്പമേ,
വരാതിരിക്കാത്ത കാറ്റുവീശുമ്പോൾ മറന്നുപോയൊരുമഴയുടെ മഴവില്ലാകാശമേ ,
പറയാതിരിക്കുക,
നമ്മളിൽ തമ്മിൽ
മറവിയുടെ മഞ്ഞനിറഞ്ഞടർന്ന പാതയോരത്തെ ഇലകളെ,
ഏതുകാറ്റിനാൽപ്പാറുന്നു നമ്മളിലകൾ, നനഞ്ഞൊട്ടുന്നോർമ്മകളുടെ ചുടുനിശ്വാസത്താലുരുകും മഴകളിൽ,
നനഞ്ഞുവെന്നോ
നമ്മളിലപ്പക്ഷികൾ പ്രാണന്റെ പിടച്ചിൽകൊണ്ടുപിന്നെയുമെത്തുന്നു,
പിന്നെയും,
പതിവുപോലെ ഹതാശരാവുന്നു പൂക്കാത്തചില്ലകളിൽ ചിദാകാശദിക്കുകളിൽ.
No comments:
Post a Comment