6/9/15

നമ്മളറ്റുപോവുന്ന ഓര്‍മ്മയുടെ ഒറ്റവാല്‍ത്തുമ്പികള്‍.

മറവിയുടെ വിരല്‍ത്തുമ്പുകള്‍ പാറുന്ന വെയിലുകള്‍.

തകര്‍ന്നുപോവുന്ന മഴക്കാലങ്ങള്‍.

നനഞ്ഞ് നനഞ്ഞ്,
കുന്നിന്‍ചെരിവിലേക്ക് പുകയുന്ന മിഴിപ്പച്ചകള്‍.

കിനാവിന്റെ നീലമലകള്‍, ആകാശത്തോളം-
പറന്ന് പറന്ന്
ജലപുഷ്പങ്ങളുടെ ചോരച്ചാലുകള്‍ക്കുമേലേ
നഷ്ടബോധത്തിന്റെ ഒറ്റവാല്‍ത്തുമ്പികള്‍.

കാറ്റേ,
നമ്മളൊടുവില്‍പ്പാടിയപാട്ടേതാണ്?
അതിന്റെ നനഞ്ഞൊരൊച്ചയില്‍
എത്ര മഴക്കാലങ്ങള്‍ തകര്‍ന്നുതകര്‍ന്ന്,
പറന്നുപോയിടുന്നു കാലമിത്രയും.

1 comment:

സുധി അറയ്ക്കൽ said...

നഷ്ടബോധത്തിന്റെ ഒറ്റവാൽത്തുമ്പികൾ...

നല്ലൊരു പ്രയോഗം.

ആശംസകൾ!!!!