നനഞ്ഞതൂവലുകളാൽ പറക്കുന്നപക്ഷീ
നിന്നിടനെഞ്ചിലെത്തീജ്ജ്വലിക്കുന്നതാരുമറിയില്ല,
ഇടിമിന്നൽമുഴക്കങ്ങളുടെ ആകാശത്തിൽ
നിന്റെ ചിറകുകളാൽ നീ പകുത്ത
ശബ്ദവേഗങ്ങളെയും
നിൻ കണ്ണുകളാൽനീ കാണുമാകാശവും,
പിന്നെഭൂമിയും
ഋതുക്കൾ മാറിവരും വർഷമോ, ഹേമന്തമോ,
വസന്തമോകൊടുംശിശിരമോ കെടുംവേനലോ
വസന്തമോകൊടുംശിശിരമോ കെടുംവേനലോ
നീമുങ്ങുന്നു, നിനക്കല്ലാതെയരുതാതല്ല,
നിൻ തൂവലുകളാൽ
വേദനകളുടെ പുകച്ചിലിലും വിങ്ങലും
ഏറ്റുവാങ്ങാനാരുമില്ലാതെയൊന്നുമൊന്നും
തനിക്കാവാതെ
പിന്നെയും പറന്നുപൊങ്ങിടുന്ന
പക്ഷീ,
നിൻ നനഞ്ഞതൂവലുകളാൽ, ഈ വെയിൽത്തടാകമായ
വാനിൽ
നീ നനയുന്നു നിൻ നനവും മറന്ന്,
മറവികളിൽ മുങ്ങിനനഞ്ഞുപറക്കുന്നകടൽപ്പക്ഷീ
ഏതുകരകാണുമ്പോഴും കടൽതുള്ളുന്നതെന്തിനാണെന്തിനാണ്?
തീപ്പിടിച്ചനിൻഹൃദയത്തിൽനിന്നുമതിൻമൌനത്തിൽനിന്നും
നീയൊരുസ്വരംകേൾക്കുമതിൻപ്രതിധ്വനിയിൽ,
നിന്റെ ചിറകുകളിൽനിന്നുമഴപെയ്തിടുമന്നുരാവെളുക്കുവോളം
ഹൃദയത്തിൽനിന്നുതിരുന്നചാരത്തിനാൽകടൽ
കലങ്ങും,
നമ്മുടെജീവിതങ്ങൾപോലെപിന്നെയും
സഖീ, ആരറിഞ്ഞൂ
നാം പഴയതുപോലെയെങ്കിലും നമ്മുടെ
ജീവിതങ്ങൾ അങ്ങനെയാവണമെന്നില്ല
എങ്കിലും കടൽപ്പക്ഷീ, നീ
നനഞ്ഞചിറകുമായ് പറക്കുവതെന്തേ,
മഴപെയ്തുകലങ്ങുന്നകടലിൻസ്തോഭത്താൽ,
ആരാരോപ്രണയത്താൽകടൽ പോലെഭ്രമിക്കുന്നു,
തൂവലുകൾനനഞ്ഞുമുങ്ങുന്നു
കടൽപ്പക്ഷി, നീപിന്നെയും
പറക്കുന്നു.
1 comment:
Theepidicha nin hridhayathil ninnum athin mounathil ninnum paaratte iniyumorupaadu kavithayude kadal pakshikal...
Post a Comment