തൊലിപ്പുറത്ത്
ഇരുമ്പുപഴുപ്പിച്ച്
അച്ചുകുത്തുമ്പോള്‍
ചരിത്രത്തിന്റെ കല്ലേടുകളിലെ
ലിപികളില്‍ വായിക്കുന്നത്,
അന്യമനസ്കമായ മിഴികളില്‍
കണ്ണീരു കിനിഞ്ഞ്
ഭൂഗര്‍ഭത്തിലെ തലയോടുകളില്‍
പാമ്പുതുരന്ന മാളം തകര്‍ത്ത്
പ്ലേഗുപിടിച്ച സംസ്കാരങ്ങള്‍
ഉച്ചനടനമാടുന്ന നിഴല്‍ക്കാറ്റില്‍
മഴ പെയ്യുന്നതാണ്........
5 comments:
കവിത കൊള്ളാം
പക്ഷേ..എനിക്കൊന്നും മനസ്സിലായില്ല..
എങ്കില്‍ ഞാന്‍ ഒരു ടിപ്പണി ചേര്‍ക്കുന്നു..
തിരിച്ചറീയാനായി അച്ചുകുത്തുമ്പോള്‍ ഇറ്റുന്ന കണ്ണീരാണ് ശരിക്കും ഉള്ള തിരിച്ചറീവെന്ന്..
അതു വളരെപ്പണ്ടെ നാമെല്ലാം അറിയുന്നതുമാണ്..
വളരെ നല്ല വരികള്‍.
നല്ല വരികള്‍, ആശയവും
വാല്മീകി- നന്ദി ഞാനെഴുതുന്നത് വായിക്കുന്നതിന്...
പ്രിയ...:-) എന്റെ പേരിനോട് അടുപ്പം.
Post a Comment