എന്റെ വീട്ടില്‍ പൂച്ചകള്‍ വളരുന്നു.
തട്ടിന്‍പുറത്ത് നിര്‍ഭയം.
ഭിത്തിയലമാരിക്കുതാഴെ,
ഒരുപൂച്ച അമ്മയായി,
അതിന്റെ മക്കള്‍,
ചോരപടര്‍ന്ന നിലം.
എന്റെ അമ്മ പാവമെല്ലാം വൃത്തിയാക്കി;
ചോരയും കൊഴിഞ്ഞ രോമങ്ങളും.
അമ്മപ്പൂച്ച കുഞ്ഞുങ്ങളെയുമെടുത്ത്
തട്ടിന്‍പുറത്തേക്ക് മടങ്ങിപ്പോയി.
ഒരമ്മചെയ്തത് മറ്റൊരമ്മയ്ക്കേമനസ്സിലാവൂ.
പിറവികണ്ടുഞാന് പേടിച്ചുപോയി;
ചോരയും വായില്പെട്ട കുഞ്ഞുപൂച്ചകളും.
ഉണര്‍ന്നുകരഞ്ഞ എന്നെ,
അമ്മയൊരുതാരാട്ടിലുറക്കി.
6 comments:
vr^ththiyaakki - വൃത്തിയാക്കി
കവിത കൊള്ളാം..
കൊള്ളാം കേട്ടോ.
“ഒരമ്മചെയ്തത് മറ്റൊരമ്മയ്ക്കേമനസ്സിലാവൂ”
[വൃത്തി എന്നാണ് ശരി]
vr^ththi=വൃത്തി
നന്ദിയുണ്ട് കൂട്ടുകാരേ..എനിക്ക് അറിയില്ലാരുന്നു,,..
കൊള്ളാം...പരീക്ഷ ഒന്നു കഴിഞ്ഞിട്ടു വേണം എനിക്കും ഒന്നു ആക്ട്ടീവ് ആകാന്‍...
keep goin da....
നല്ല വരികള്‍.
Post a Comment