എന്റെ ചിത്രം എനിക്ക് കളഞ്ഞുകിട്ടി,
മറവിയുടെ വിദൂരവിതുമ്പലില് ഒരു കടലിരമ്പം എനിക്കത് സമ്മാനിച്ചു.
നീയെത്രയോനാളുകള് സൂക്ഷിച്ചത്,
നിന്റെ ആത്മാവില് നിന്നും ഞാന് പറിച്ചെടുത്തത്,
സൂക്ഷിക്കാനിടമില്ലാത്തതിനാല് ഞാനുപേക്ഷിച്ചത്.
എല്ലാം നേടുകയും നഷ്ടമാകുകയും ചെയ്ത ഈ കടല്ക്കരയില് നിന്ന്,
എന്റെ ചിത്രം എനിക്ക് തിരിച്ചുകിട്ടി.
ഈ കടലിന്റെയിരമ്പം എന്റെ കാതില് നഷ്ടമായ നിന്റെ വാക്കുകളാണ്.
കൂട്ടിവെച്ച മോഹങ്ങള് ഈ കടല്‍ക്കാക്കകളും.
ഈറനോടെ വിദൂരവിനിമയചക്രവാളങ്ങള് തേടി പറന്നകലുന്നു.
നമ്മള് നടന്നകന്ന മണല്പരപ്പില് കാറ്റുമാത്രം ബാക്കിയാവുന്നു.
ഇനിയതു വീശട്ടെ, ശൂന്യമായ മനസ്സിന്റെ പരപ്പില്.
അതില് ഞാനലിഞ്ഞുപോവട്ടെ.
എന്റെ ചിത്രം അപ്പോഴും ബാക്കിയാവും.
2 comments:

ഒന്നും മാറ്റിവെക്കാന്‍ തോന്നുന്നില്ലാ..എല്ലാവരികളും നന്ന്..:)
നല്ല വരികള്‍.
Post a Comment