കൊഴിഞ്ഞ പകലുകളുടെയും പൂക്കളുടെയും പാട്ട് ..
ഓർമ്മകൾ അടർന്നില്ലാതായ മരങ്ങൾ , സൂര്യനെചുംബിച്ച് , തീ വിഴുങ്ങിക്കാത്തിരുന്നപ്പൂമൊട്ടുകൾ ,
വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി , നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് ,
നീ കാത്തുനിന്ന
മഴ നനഞ്ഞുനനഞ്ഞു , ഒഴുകിയില്ലാതായൊരു പുഴയുടെ ഓർമവഴിയിൽനിന്നും ,
ചിതകൊളുത്തിനിന്ന പകലുകൾ കടന്ന് രാത്രി വരുന്നു.
ഒന്നും മിണ്ടിയില്ലെങ്കിലും എന്റെ അരികിലിരിക്കൂ ,
ഓർമ്മയിലെങ്കിലും എന്നെ പുണർന്നുചുംബിക്കൂ..
മഴയുടെ മരതക വിത്തിൽനിന്നും ,
വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി ,
നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് ,
വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി ,
നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് ,
നിന്നെക്കുറിച്ചുള്ള കവിതകൾ ഞാൻ കൂട്ടിയിട്ടു കത്തിക്കുന്നു .
എന്നെക്കണ്ടതിനു ശേഷം നീ കവിതകൾ ഇഷ്ടപ്പെടുന്നില്ല .
മഴ പെയ്യുന്നു .
No comments:
Post a Comment