ഭയപ്പെട്ടുപോയ പക്ഷി,
നിഴലുകളില്ലാത്ത ചിറക്
എനിക്കുനേരേ നീട്ടുന്നു.
എനിക്കുനേരേ നീട്ടുന്നു.
ഓർമ്മകളെല്ലാം കരച്ചിലുകളാവുന്നു,
കവിതകൾ കുറിച്ചുവെക്കാനെടുത്തമണൽ-ത്തരികളിലക്ഷരം ഉപ്പാവുന്നു,
നീ പഠിപ്പിച്ചതാണു ഞാനോർമ്മിക്കുന്നതൊക്കെയും.
കടലുവന്നുതിന്നുന്നു, വെയിലിനെ, നിഴൽ ഇരുട്ടുനിറഞ്ഞ് രാത്രിയാവുന്നു, ചിറകുനീണ്ടുവരുന്നു, കണ്ണീരുനിറയുന്നു....
കടൽപ്പിന്നെയുമിരമ്പുന്നു,
നിന്റെ വാക്കുകളാൽ നനയുന്നു.
പ്രാണൻ പിടഞ്ഞ്
കടലിൽ മുങ്ങിപ്പോവുന്നു.
പക്ഷിച്ചിറകുതാണുപോകുന്നു,
ഭയം നിറയുന്നു;
ഭയം നിറയുന്നു;
ആകാശം കടലിലേക്കുവീഴുന്നു.
കടലിനെയും കൊണ്ട് പക്ഷി പറക്കുന്നു.
No comments:
Post a Comment