1/26/15

ജലോപരിതലത്തെക്കുറിച്ച് എന്തും കാണാമെന്ന കണ്ണുകളുടെ വിശ്വാസത്തിന്മേലാണ് ഇങ്ങനെ നമ്മള്‍ തനിച്ചാവുന്നത്

ജലനാരുകളുടെ ആഴങ്ങളില്‍
വിഷണ്ണമായ നിശ്വാസങ്ങളില്‍
പൊലിഞ്ഞുപോവുന്ന ആകാശപ്പോളകള്‍.

അപാരതയുടെ വലയങ്ങളില്‍നിന്ന്
പറന്നുപോവുന്ന
നീളന്‍ കാലുള്ള വെള്ളക്കൊറ്റികള്‍.

തനിച്ചാവുന്ന ആകാശപ്പച്ചിലകള്‍ക്കുകീഴേ,
മഴത്തണുപ്പ്,
ജലസ്പര്‍ശത്തിന്നാഴങ്ങളിലെ ശ്വാസക്കുമിള
നിലയില്ലാത്ത നിലവിളികള്‍
തനിച്ചാവുന്നു.

ജലോപരിതലത്തില്‍ കുമിളക്കണ്ണുകള്‍ പൊലിഞ്ഞുപോവുന്നു.

No comments: