പ്രണയത്താൽ:-
8 PM: വിലോലചന്ദ്രൻ നീ വിരൽമുട്ടിയാൽ
മാഞ്ഞുപോമതിനെ ഞാൻ
പിടിച്ചുവെച്ചിട്ടുണ്ട് .
9 PM: നീ പൂമരം, ഞാനുലയും കാറ്റുനിൻ ചില്ലകളിൽ
പൂ ചൊരിഞ്ഞ വഴികളിലെത്ര സന്ധ്യകൾ
നടന്നകന്നു, നടന്നകന്നു യാത്രികർ നാം.
വിരഹത്താൽ:-
10 PM: കടൽ കടൽ നിറഞ്ഞുവോ കൺകളിൽ
ഘനശ്യാമം പെയ്യാമഴകളുലയുന്നോ
വാനിലക്ഷികളിൽ .
11 PM: ഇന്നലെകൾ, പിന്നെ നീണ്ട ഇന്നും
ഏതുവഴികളിൽ കാറ്റലഞ്ഞതും
നീയലഞ്ഞുപരതുന്നതും തേടുന്നതുമെന്തേ?
12 PM: ഒരു പാട്ടിൻ മറുപാട്ടുപോലെയൊരുവാക്കിൻ
മറുവാക്കുപോലെ-
ചെറുനാളങ്ങളാൽ നിഴൽ തെളിഞ്ഞെന്തേ
ഇരുളും വെളിച്ചവുമാവുന്നതെങ്ങനെ.
മറുതിരകൾ:-
1 AM: നിലാവിനാലല്ലാതെ കടൽ കവിതകളെഴുതുവതെങ്ങനെ
എഴുതിമായ്ച്ചിട്ടും കടൽത്തിരകളെനോക്കി
മറുതിരകൾ കടന്നാകാശങ്ങൾ കരയുന്നു
നിലാവേ മായരുതേ മായരുതേ....
2 AM: ഋതുക്കൾ കൈവിടും നമ്മെ
പേർത്തണയ്ക്കും തിരകളിൽ
ഇന്ദുകലശമേ
കടലിൽ മുങ്ങുന്നവരിലാർക്ക് ശാന്തി?
3 AM: അനുരാഗികൾ നമുക്കശാന്തം
ശ്രുതികളിമ്പത്താൽ രവം
മുഴങ്ങുന്നു ദിക്കകലങ്ങളിൽ,
ധ്വനികളാൽ വിഭിന്നഭേരി
4 AM: മുമ്പേ പറഞ്ഞതെല്ലാം
മൌനത്താൽ മറുതിരകൾ
ചിറകേറിപ്പറക്കുന്നു ചക്രവാളങ്ങൾ കടന്ന്
മറുതിരകൾ, മറുതിരകൾ.....
6 AM: തിരകളും ഞാനുമുറങ്ങുമ്പോഴും
മറുതിരകളാൽ,
കവിതയാൽ,
കടൽ കലങ്ങിമറിഞ്ഞു, കലങ്ങിമറിഞ്ഞു.
8 PM: വിലോലചന്ദ്രൻ നീ വിരൽമുട്ടിയാൽ
മാഞ്ഞുപോമതിനെ ഞാൻ
പിടിച്ചുവെച്ചിട്ടുണ്ട് .
9 PM: നീ പൂമരം, ഞാനുലയും കാറ്റുനിൻ ചില്ലകളിൽ
പൂ ചൊരിഞ്ഞ വഴികളിലെത്ര സന്ധ്യകൾ
നടന്നകന്നു, നടന്നകന്നു യാത്രികർ നാം.
വിരഹത്താൽ:-
10 PM: കടൽ കടൽ നിറഞ്ഞുവോ കൺകളിൽ
ഘനശ്യാമം പെയ്യാമഴകളുലയുന്നോ
വാനിലക്ഷികളിൽ .
11 PM: ഇന്നലെകൾ, പിന്നെ നീണ്ട ഇന്നും
ഏതുവഴികളിൽ കാറ്റലഞ്ഞതും
നീയലഞ്ഞുപരതുന്നതും തേടുന്നതുമെന്തേ?
12 PM: ഒരു പാട്ടിൻ മറുപാട്ടുപോലെയൊരുവാക്കിൻ
മറുവാക്കുപോലെ-
ചെറുനാളങ്ങളാൽ നിഴൽ തെളിഞ്ഞെന്തേ
ഇരുളും വെളിച്ചവുമാവുന്നതെങ്ങനെ.
മറുതിരകൾ:-
1 AM: നിലാവിനാലല്ലാതെ കടൽ കവിതകളെഴുതുവതെങ്ങനെ
എഴുതിമായ്ച്ചിട്ടും കടൽത്തിരകളെനോക്കി
മറുതിരകൾ കടന്നാകാശങ്ങൾ കരയുന്നു
നിലാവേ മായരുതേ മായരുതേ....
2 AM: ഋതുക്കൾ കൈവിടും നമ്മെ
പേർത്തണയ്ക്കും തിരകളിൽ
ഇന്ദുകലശമേ
കടലിൽ മുങ്ങുന്നവരിലാർക്ക് ശാന്തി?
3 AM: അനുരാഗികൾ നമുക്കശാന്തം
ശ്രുതികളിമ്പത്താൽ രവം
മുഴങ്ങുന്നു ദിക്കകലങ്ങളിൽ,
ധ്വനികളാൽ വിഭിന്നഭേരി
4 AM: മുമ്പേ പറഞ്ഞതെല്ലാം
മൌനത്താൽ മറുതിരകൾ
ചിറകേറിപ്പറക്കുന്നു ചക്രവാളങ്ങൾ കടന്ന്
മറുതിരകൾ, മറുതിരകൾ.....
6 AM: തിരകളും ഞാനുമുറങ്ങുമ്പോഴും
മറുതിരകളാൽ,
കവിതയാൽ,
കടൽ കലങ്ങിമറിഞ്ഞു, കലങ്ങിമറിഞ്ഞു.
1 comment:
പരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ
ആശംസകൾ
Post a Comment