ഒരു വിരൽത്തുമ്പിനാലൊരുപ്രപഞ്ചത്തിൻസ്പന്ദമറിവൂ
കാലമിതുവഴിപോമൊരുരഥമതിൻ പാതകൾ
പാതകൾ നാമെങ്കിൽ
ഇരമ്പങ്ങളകന്നകന്നുപോവുന്നുപോവുന്നുപിന്നെയും,
കാലംകടന്നുപോം, സഖിമാരവർമാറിവരും,
ഋതുക്കൾ കൊഴിഞ്ഞിടും,
ഒരുവിരൽത്തുമ്പിനാൽ ശ്വാസച്ചൂടിനാലുയിർപിടയുംവാക്കിനാൽ
എങ്ങനെയെങ്ങനെയലഞ്ഞലഞ്ഞു,
ഒരുവാക്കിനാലതുയിർകൊള്ളുംശ്വാസച്ചൂടിനാൽ
ജന്മനോവുകൾ,മഴകൾ,മഞ്ഞേറ്റുവെയിൽചൂടി
എത്രയശ്രുപുഷ്പങ്ങളാൽ,
ഓർമ്മകൾ കാറ്റിലിളകുംനിൻ മുടിയിഴകൾപോലെയുന്മത്തമീ,
നിമിഷമേ, നോവിൻ പൊരുളാണുകനിവാണുനീയെന്നിലുയിർപിടയും
വാക്കതിൻ കിനാക്കാലമെങ്ങോയിരമ്പുന്നു, പൊരുൾപൊലിഞ്ഞൊരുകിനാവിനാൽ
രാവുറങ്ങാത്തപനിക്കിടക്കയിൽ,
പോയവർ പോയവർ അവരല്ലാതെയാരാണാരാണോ
പോയതാരെന്നവരറിയുന്നില്ലവരറിയേണ്ടതും
ഞാനറിവൂ,
എന്നിലെന്തേ, ഹാ! നഷ്ടമേ,
ഈപ്രപഞ്ചമൊരുവിരൽത്തുമ്പിനാൽ സ്പന്ദിക്കുന്നു,
ഒരുവാക്കിനാൽ ശ്വസിക്കുന്നു.
3 comments:
nannayittund keto!!
Oru vaakinal swasikkuvanum oru viral thumbinaal prapancha spandhanamariyuvanum oru muzhukkaviyanekkal mattarku kazhiyum
Post a Comment