വിപിനാന്തർഗതമീമനമതിലൊരുദീപ്തിയെന്നിൽ
എരിഞ്ഞുവിരിഞ്ഞൊരുപൂപോലെയഗ്നി
ധ്യാനത്താലീജ്ജ്വാലപ്രണയത്താൽ,
പൂമൊട്ടുപോലൊരുവനത്തെവഹിക്കുന്നുസ്വം,
വഹ്നിധരയുദിക്കുവതെന്നോ,
ഒരുപൂവിരിഞ്ഞൊരുകാടുണരുവതെന്നോ,
നാമാശകളാൽ, പ്രതീക്ഷയാലുല്ലഭംധരണിയിൽ,
മനത്തിലുംവനത്തിലും, പൂവിനാലുമൊരുദീപത്തിൻശോഭയാലും
കാമനകൾഭ്രമത്താലും, പരിലസിതവനദീപ്തികളാലും,
ദീപമേ, എന്നിലെരിയുവതുവിടർന്നാൽ,
ജ്വലിക്കുവതുസർവ്വംസർവ്വസ്വവും,
വസന്തോത്സവം വിടരുംപൂമൊട്ടാണെന്മനം,
പ്രകാശമാണെന്മിഴിയിൽ, കനിവിനാൽകൂമ്പിയമനമതിൽ,
നനഞ്ഞുചിതറിയപൂക്കളിലകളതന്യൂനം,
സുഗന്ധക്കാറ്റിലെരിയും മനോദീപ്തി,
വനലതകളഭംഗുരം വളർന്നുന്മാദമായ്,
ജ്വലനാഭമീകാമനാവല്ലരികൾ പടർന്നുപടർന്ന്
എന്നിലേക്കുമെന്നിൽനിന്നുംജ്വലിപ്പൂസ്വയമീപൂപോലെയഗ്നി….
No comments:
Post a Comment