3/10/08
ആത്മഹത്യാമുനമ്പ്
ഇല്ല
വൈകിയാണുവന്നതെങ്കിലും
പറഞ്ഞിട്ടുപോകാമായിരുന്നു.
രാവുചെന്നെത്തുന്നത്
പുഴയുടെ തീരത്തുള്ള
നമ്മളിരിക്കാറുള്ള
ആ പാറമുനമ്പത്താവും.
ആരായാലും ആദ്യമെത്തുന്നവര്‍
എഴുതിവെക്കേണ്ട ആത്മഹത്യാക്കുറിപ്പ്
ഏറെത്തിരഞ്ഞിട്ടും കാണാത്തതിനാല്‍
അവന്‍ ഒറ്റയ്ക്കുപോയിമരിച്ചിരിക്കും.
പക്ഷെ
രാവുപെയ്യുന്ന പുഴയുടെതീരത്തെ
ആ പഴയ പാറമുനമ്പ്
ഗുഹാക്ഷേത്രത്തിന്റെ വിശുദ്ധിയോടെ
ആത്മഹത്യാക്കുറിപ്പുകളെ
ജപിച്ചുതീര്‍ക്കുന്നുണ്ടാവും.
അവിടെക്കുപെയ്യുന്നതിനു
പരിഭവങ്ങളുടെയും
ഒറ്റപ്പെട്ടതിന്റേയും
മരണതണുപ്പുള്ള രതിമൂര്‍ച്ച.
പക്ഷെ അതിനും മുമ്പേ
ഉത്തരം മുട്ടിച്ചതെന്താണ്?
ഈ ദിക്കില്‍
ഏതവിശുദ്ധിയെക്കൂട്ടുപിടിച്ചാലും
ഒറ്റയുത്തരത്തിന്റെ പ്രതിധ്വനിയാവും.
അതാവും
പക്ഷെ ഒന്നുപറയാമായിരുന്നു;
കൂടെ ഞാനും വന്നേനെ.
Subscribe to:
Post Comments (Atom)
3 comments:
എഴുതൂ ഇനിയും തൂലികതുമ്പില്‍ വിരിയുന്നത് വര്‍ണ്ണങ്ങളാക്കൂ..ആശംസകള്‍.
nallath..
kude pokamayirunnu...
:)
കൊള്ളാം
Post a Comment