ഒറ്റയ്ക്കുനടക്കുന്നതിന്റെ നിഴല്‍
ഇലവെട്ടമുള്ള പകലില്കാണുമ്പോള്
ചോന്നുതുടങ്ങിയ മരച്ചില്ലകളില്‍
രാത്രി കരയുന്നു.
മരം
മരണത്തിനോടല്ലാതെ
തണല്‍ വിരിച്ചുനില്‍ക്കാന്‍
ആരോടാണ് പറയുക?
കടലിനുപിന്നില്
കൈകോര്‍ത്തുപിടിച്ച്
ചില പൂവള്ളികള്‍
പഴയ ഒരുപൂക്കാലത്തിനെ
ഓര്‍ത്തെടുക്കുന്നുണ്ടാവും.
തിരിഞ്ഞുനടക്കുന്നത്
മുന്നിലുള്ളതിനേക്കാള്‍
പിന്നിലുള്ളതിനാലാവും.
മുന്നോട്ട് നടന്നാല്‍
പിന്നോട്ടുനടക്കാനും
ഏറെയുണ്ടാവുമല്ലോ.
പ്രക്ഷുബ്ധമായ കടല്‍
മേഘങ്ങളോടുകയര്ത്തും
പിന്നെ വിയര്‍ത്തും
ചെന്നുചേരുന്നതിന്റെ പേരുമാറ്റിയാല്‍?
ഇല്ല ഇല്ല ഇല്ല
ഇതൊന്നുമല്ല;
മറ്റെന്തോ ആണ്.
6 comments:
kooduthalonnum manassilaayillenkilum manassilaayidathoalam very good
ഇല്ല ഇല്ല ഇല്ല
ഇതൊന്നുമല്ല;
മറ്റെന്തോ ആണ്
മുന്നോട്ട് നടന്നാല്‍
പിന്നോട്ടുനടക്കാനും
ഏറെയുണ്ടാവുമല്ലോ.
വളരെ നല്ല ചിന്ത.
വളരെ നല്ല വരികള്‍...
സസ്നേഹം,
ശിവ.
മരം
മരണത്തിനോടല്ലാതെ
തണല്‍ വിരിച്ചുനില്‍ക്കാന്‍
ആരോടാണ് പറയുക?
അറിയാത്ത കാര്യങ്ങള്‍ എല്ലാം നന്ന്..
:)
പ്രിയനേ .. സുന്ദരമായ വരികള്‍.
Post a Comment