ഒറ്റക്കിളിയുടെ ചിലപ്പില്‍
വസന്തത്തിന്റെ വേരുപൊട്ടിയ പൂമരം
ചില്ലകളിലൊരുക്കിയ കുറുങ്കൂടൂകളില്‍
കാട്ടാളന്റെ കണ്ണിലെക്കരിനിഴല്‍ പടരുമ്പോള്‍
ഹൃദയത്തിന്റെ നിര്‍ഭീതഭിത്തികളില്‍
സ്വനഗ്രാഹി തേങ്ങുന്ന
ഇണയുടെ മുറിഞ്ഞ പാട്ടില്‍
അകം വരളുന്ന ഓര്‍മ്മകളുടെ
കടല്‍ത്തിരതികട്ടി
ഒഴുക്കില്‍ പെട്ട അക്ഷരങ്ങള്‍ നിരത്തി
ബാക്കിയായ ഉപ്പുതരികളില്‍
പുനര്‍ജനി തേടുന്നു.
8 comments:
“...അകം വരളുന്ന ഓര്‍മ്മകളുടെ
കടല്‍ത്തിര തികട്ടി
ഒഴുക്കില്‍ പെട്ട അക്ഷരങ്ങള്‍ നിരത്തി
ബാക്കിയായ ഉപ്പുതരികളില്‍
പുനര്‍ജനി തേടുന്നു.”
നല്ല വരികള്‍!
:)
കൊള്ലാം അലക്സ്
:)
ഉപാസന
അലക്സ്, നല്ല വരികള്‍
ശ്രീ, ഉപാസന, പ്രിയ, ....നന്ദി...............:-)
കുറച്ചു ഈസ്റ്റേണ്‍ രസം കിട്ടിയിരുന്നെങ്കില്‍..!!
:-)....
കാറ്റിന് പറയാനുള്ളത്.....
ഇതു നല്ല കവിയാണ് നേരത്തെതന്നെ ഇതു ശ്രദ്ധിച്ചിരുന്നു
തീര്‍ച്ചയായും കവിതയുടെ ലോകത്ത് പ്രിയനെ തിരിച്ചറിയനുള്ള ചൂണ്ടുപലക അമ്മമാര്‍ അറിയുന്നതും കാറ്റിനു പറയാനുള്ളതും പോലുള്ളതാവട്ടെ
അക്ഷരങ്ങളുടെ ഒഴുക്കും ലാളിത്യവും അതി രസകരം
"കവയതി ഇതി കവി" നമ്മുടെതന്നെ വരികളെ നമുക്ക് തിരിച്ചറിയണം ഇപ്പോഴുള്ള പല കവികളുടെ ഒക്കെ വരികളെ പേരുമാറ്റിയിട്ടാല് വയനക്കാരനു തിരിച്ചറിയാനവില്ല. വി ജയദെവിനെപ്പോലെ അപൂര്‍വ്വം പേരുണ്ട് സ്വന്തം പദ സാമ്രാജ്യത്തിലൂടെ തേരോടിക്കുന്നവര് ബാക്കി ഞാനുള്‍പ്പടെ ആരും അത്തരം തിരിച്ചറിയപ്പെടുന്ന വാക്കുകളെ ജനിപ്പിക്കുന്നില്ല എന്നാണു ഈയുള്ളവന്റെയും വിശ്വാസം
അമ്മമാര്‍ അറിയുന്നത്..... ഒരമ്മചെയ്തത് മറ്റൊരമ്മയ്ക്കേമനസ്സിലാവൂ. എന്ന വരി മുതല്‍ കവിത ആരംഭിക്കുന്നു മനോഹരമായ വരികള്‍
ആകാശം ഒരിലയാണ്..... കാറ്റില്‍,
കിക്കിളിക്കളിക്കൂട്ടം കിളികളൊഴിയുമ്പോള് ബന്ധത്തിന്റെ വേരുകള്‍ പടരുന്നു.എന്ന വരി ഒന്നും ദ്യോതിപ്പിക്കുന്നില്ല
ഒറ്റക്കിളിയിലെ
ഹൃദയത്തിന്റെ നിര്‍ഭീതഭിത്തികളില്‍
സ്വനഗ്രാഹി തേങ്ങുന്ന
ഈ വരി എനിക്കു ശരിക്കും മനസിലായില്ല അതെന്റെ പോരായ്മയാണു.
തിരിച്ചറിവ്.....
എന്നത് തിരുത്തിയെഴുതുമായിരിക്കും.
പക്ഷെ ആയിരം കൈകളായെന്നെമൂടുമവളുടെ വേദന,
ആകാശത്തിന്റെ വേരുകളായെന്നെയുലയ്ക്കുന്നു.
കുരുങ്ങിയ വാക്കുകളുടെ വേരുകള്‍ തിരയുന്നത്,
ഇനിയുമൊരുകാറ്റിനും പൊഴിയാത്ത ഇലയെയാണ്.
ആ ഇല ഞാനാണ്, നിറയും മൌനമീയാകാശമാണ്,
സ്വപ്നത്തിന്റെ നീലമാത്രമുള്ള നീ, ഈ അമിതമയുള്ള ,,,, കോമ ഒരു കാര്യം പറയുന്നുണ്ട് അതു അധികമാണെന്ന്
ചെറിയ സത്യങ്ങള്‍ പറയുക...എന്നത് വേണ്ടിയിരുന്നില്ല
പകലത്തെനിഴലുകള് ഒരു കവിത മണക്കുന്നുണ്ട് അതിലെ എതു വരിയിലും കവിതയുടെ നിഴലുറങ്ങുന്നുണ്ട് ആ നിഴലിനെ വെളിച്ചമാക്കാനുള്ള പ്രതിഭ പ്രിയനിലുണ്ട് അത് കാലം വളര്‍ത്തികൊണ്ടിരിക്കും. "പാദം കാലക്രമേണ ച "എന്നാണു നീതിസാരം
കാറ്റിലെ നൂലിഴകള്‍ എന്ന ബ്ലോഗിലെ കവിതകള്‍ക്കും കവിക്കും കവിതയുടെ വിശാലമാം വിഹായസ്സില്‍ ഒത്തിരി ഉയരെ പറക്കുവനുള്ള കഴിവുണ്ട് അതു ഉയര്‍ത്തികൊണ്ടുവരുക
പ്രാര്‍ത്ഥനപൂര്‍വ്വം സംവിദാനന്ദ്
ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു..എല്ലാ കവിതകളും വായിച്ചിരിക്കുന്നു. ഞാന്‍ വായിക്കുന്നതിനും മേലെ ഇത് എന്റേതല്ല. ഇതിന്റെ അര്‍ത്ഥം കല്പിതമാണ്. യഥാതഥമല്ല. അതിന്റെ പിഴവുകള്‍ വേണ്ടുവോളമുണ്ട്. ഇനിയും ചൂണ്ടിക്കാണിക്കുക. ഒത്തിരി സ്നേഹവും നന്ദിയും ഒരിക്കല്‍ കൂടി പറയുന്നു....
Post a Comment