മറന്നുവെച്ച സ്വപ്നങ്ങളുടെ മാറാപ്പ്,
മധുരമെല്ലാം ഉറുമ്പുകള്‍ ചുമന്നുനീക്കി.
ചോരയെല്ലാം കൊതുകുകള്‍ കുത്തിയെടുത്തു.
ചോര്‍ന്നൊലിച്ച ആകാശം കെട്ടിമേഞ്ഞവകയില്‍,
തെങ്ങോലചുമന്ന കിളികള്‍ കലമ്പി.
ആത്മാവിനു തീപിടിച്ചാലും മഴനനയില്ല.
ഭാരം കുറഞ്ഞ മാറാപ്പുമെടുത്ത് ഇവിടം വിടുമ്പോള്‍,
ഉറുമ്പുകളുപേക്ഷിച്ച മധുരം എനിക്കു പുളിക്കും.
ചോരയെല്ലാം വേദനയുടെ പുഴകളാകും,
കിളികള്‍ കൂലിയായെന്റെ തലകൊത്തിയെടുക്കും.
സ്വപ്നങ്ങള്‍ക്കു തലവേണ്ട എന്ന ആശ്വാസം മാത്രം ബാക്കിയാവും.
ഞാന്‍ പിന്നെയും യാത്ര തുടരും...
2 comments:
നല്ല വരികള്‍.
നന്ദി..സുഹ്രുത്തേ.....
Post a Comment