2/8/14

അക്കരേയ്ക്കെങ്ങനെ

പാലത്തിനുകുറുകെ 
വെളിച്ചത്തിന്റെ ഉളി തറയ്ക്കുന്നുണ്ട്.
ഇരുട്ടിൻ മരപ്പൊത്തിൽ
ഇത്തിരിക്കുഞ്ഞൻ പച്ചിലപ്പുഴുവിന്
ചിറകുമുളയ്ക്കുന്നുണ്ട്,
വെളിച്ചത്തിൻ വർണ്ണങ്ങൾവാരിപ്പൂശി
പറക്കുന്നുണ്ട് ചില്ലകളില്ലാത്ത
ആകാശമരത്തോളം.
വെയിലിൻ വെടിച്ചില്ലിൽ
നിഴൽമരം നിലം പൊത്തുന്നു.
പാലത്തിൻ കീഴെ ചെറുവള്ളങ്ങളുണ്ട്
തുഴകളിടുമ്പോഴെല്ലാം കരകൊതിക്കുന്നുണ്ട്.
എങ്കിലും 
പാലത്തിൽ,
കാറ്റിൻ കൈകളിൽ
വെയിൽ വിരിച്ചിട്ടു
വെളിച്ചമുള്ള പകലിനെ,
ഇന്നലത്തെമഴതോരുവാൻ.
വലിയ ഒരു പച്ചിലവേണം
പുഴയ്ക്ക് ഒന്നക്കരെപ്പോകാൻ.
വെളിച്ചത്തിന്റെ ഉളിപ്പാച്ചിലിൽ
കൊതിക്കുന്നുണ്ട്,
ഒരുപച്ചിലതരുമോ കൽ‌പ്പാലമേ
ഒന്നക്കരെതുഴഞ്ഞെത്തുവാൻ.

2 comments:

Manoj Vellanad said...

കവിത കൊള്ളാം.. :)

ഫോളോവേര്സ് ഗാട്ജെറ്റ് കൂടി വയ്ക്കൂ.. എന്നാലല്ലേ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയൂ..

priyan said...

അതെങ്ങനെയാണ് വെക്കേണ്ടതെന്ന് അറിയില്ല .. അതാണ് പറ്റിയത് :-(