11/4/13

വിളക്കേന്തുന്നവന്റെ വിലാപം



വിളക്കേന്തുന്നവനേ, നീ ആൾക്കൂട്ടത്തിൽ തനിയേ
സ്തുതിഗീതങ്ങളും വിലാപപ്രാർത്ഥനകളും ശ്രവിച്ച്,
വെറുംകൈയ്യോടെ തിരികെനടന്നനേകനേരങ്ങളിലൊന്നിലേകം,
നീ പ്രതികരിക്കുക ഒച്ചവെച്ചുനിന്നെശ്രവിക്കാത്ത സമൂഹത്തോട്,
കടൽത്തിരകൾപ്പോലെയലറുക കാമത്തിൻ ജീവിതോന്മാദത്താൽ,
ഇരയാകേണ്ടകിളി നീ, കെണി സന്ദർശിക്കുക, അല്ലെങ്കിൽ വെടിയുണ്ടയെകാംക്ഷിക്കുക,
ഓർമ്മകളുടെ തേരേറി ശരവേഗത്തിലിരുട്ടിലൂടെ,
തിരികെ നടന്നാൽ വിശപ്പായ് നീയുതിർന്നേക്കാം,
പക്ഷെ നീ മാത്രം നടക്കുന്നു, വെളിച്ചത്താലുതിരുന്നു സ്വയം ,
നീയാണുവഴി, നീയകറ്റുന്നു അഴലിൻ തമസ്സിനെ;
നിന്നെ തമസ്സുമാത്രം പിന്തുടരുന്നു പക്ഷെ

1 comment:

Unknown said...

ശരിയാണ്........ വിളക്കെന്തിയവൻ എന്നും അഴലിൻ താമസ്സിനാൽ തനിച്ചാക്കപെടാൻ വിധിക്കപ്പെട്ടവനാണ്‌