മരം നാള്‍ക്കുനാള്‍ ശോഷിച്ചുവന്നു.
ഇലകളെല്ലാം കൊഴിഞ്ഞ്
എല്ലുകള്‍ മാത്രം ശേഷിച്ച്
വേനലെല്ലാം തളര്ന്നുവഹിച്ച്
ചില്ലകളിലൂടെ മഴ
നനഞ്ഞിറങ്ങി.
എന്നിട്ടും ഒരിലപോലും കിളിര്‍ത്തില്ല.
ഡോക്ടര്‍മാരെത്തി
ഞരമ്പുകുത്തിത്തുളച്ചു,
പരിശോധനകള്‍ നടത്തി.
അസ്ഥിദ്രവങ്ങളെച്ചോര്ത്തി
ഭൂതക്കണ്ണാടികള്‍
അര്‍ബുദം സ്ഥിരീകരിച്ചു.
മണ്ണുമാന്തി
വളരെകനത്തില്
പിറവിതൊട്ടേ
സൂര്യനോ കിളികളോ പൂക്കളോ അറിയാതെ
വളര്‍ന്നുവളര്‍ന്ന്
ആര്‍ദ്രതയുടെ കുളങ്ങളിലേക്കാഴ്ന്നുപോയ
അര്‍ബുദം മൂടോടെ മാന്തിയെടുത്തു.
അതിവിജയകരമായ ചികിത്സ!
മരം നിലത്തേക്കുപതിച്ചു.
ഒരുപിടിചുവന്നപൂക്കളെ അര്‍പ്പിച്ച്
മുഷ്ടിചുരുട്ടി വായുവിലുയര്‍ത്തി
എല്ലാവരും പിരിഞ്ഞുപോയി.
2 comments:
നല്ല വരികള്‍!
അടിപൊളി! ഇരുത്തിച്ചിന്തിപ്പിക്കുന്ന വരികള്‍..!
Post a Comment