10/16/14

മാഞ്ഞുപോവുന്ന മഴജീവിതങ്ങൾ




ഭാരപ്പെടുന്ന ശ്വാസം
അർധജീവിതങ്ങളാൽ,
മുങ്ങാങ്കുഴിമുങ്ങിനീരുന്നുണ്ട്
നേരിൻ നീർക്കുമിളകളിൽ
പല ആകാശങ്ങൾ
പല മഴവില്ലുകൾ
ഉരുകുന്നുണ്ട്
തമ്മിൽ തൊട്ടുരുകുന്നുണ്ട്
മേഘമഴപ്പാളികൾ.



അരുവി
ഒരു പുഴ
കടൽ
അല
തിര
തൊടുന്നു
നനവ്
മണൽ
ഓർമ്മ
എത്രപെട്ടെന്നാണൊന്നും
ഇല്ലാതാവുക
അല്ലെങ്കിൽ
പെയ്യുക പോലെ പെയ്തൊഴിയുകയും.


10/10/14

കടൽക്കുത്തനെ തിരയിളക്കം





ഹെയർപിൻ വളവ്
തിരിഞ്ഞ്
    വരുന്ന
      കവിതയുടെ
         കു
           ത്ത
             നെ
               യുള്ള
                         
                             
           ക്ക
            ത്തിൽ
തല
ചുറ്റിപ്പോയ പ്രണയത്തോട്
ചാറ്റൽമഴപ്പൂമൊട്ടിൻ മൌനത്തോട്
പറയണമെന്നുണ്ടായിരുന്നു
അതെ
സുഖവുമില്ല ദുഖവുമില്ല
നടുക്കാണ്
നടുക്കടലിലാണ്



          ണ്
   കു   യാ
  
        ടി           
 യു  ഞ്ഞ്    വ്വം



                ട്
             ളോ
          
        
അപ്പോൾ മ

അതിൽ നി
       ന്നി
        
         ങ്ങി
           
                      ചെ
                ന്നിൻ     രി
              കു           വു
                            
                              ളോ
                                 ട്

പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ
മഞ്ഞ് മഞ്ഞ്
എന്നിറുകെപ്പുണർന്നപോൽ
പുലരിവരേയ്ക്കും
സൂര്യനേ

പകലായിരിക്കുന്നു
സോറി
പലതായിരിക്കുന്നു
 അതേ
പലരായിരുന്നു
പകലിലെപ്പോഴും,
ഇരുട്ട് വരേയ്ക്കും,
ഓ! സത്യമായും
മുങ്ങിപ്പോവുന്നു
ഹൃദയസൂര്യൻ


           ക്ക്
         ലേ
        ളി 
      
     
    

കടൽ

          ന്നു
         റു
       
      
    ഞ്ഞു
  ലി

സൂര്യൻ എന്ന മത്സ്യം—
മുങ്ങാങ്കുഴികൾക്ക് രാത്രിയുടെ പേര്

പകൽ‌പ്പറവ
കിനാവ്
എങ്കിലോ നിലാവ്
പൊയ് പൊയ് പൊയ്
പൊയ്പ്പകർച്ച

കള്ളൻ കള്ളൻ

ഒന്നുമറിയില്ല, ഒന്നുമില്ല
ഒന്നും

ഹെയർപിൻ
മുടി
ചേർത്തുചേർത്തു
ഉമ്മഉമ്മഉമ്മ

മഞ്ഞ് മൂടിപ്പുണർന്ന്
ഒന്നുമറിഞ്ഞില്ല
പ്രഭാതം
വെയിൽ

കടൽക്കുത്തനെ


       
തി   യി   ക്കം

                                     

10/5/14

ശൂന്യതയുടെ ഘടികാരസൂചികൾക്കിടയിലൂടെ അപായവേഗതയിലാണ്



നമ്മളോടൊപ്പം
ഓടിയ മരങ്ങൾ
വീടുകൾ
മലകൾ
പുഴകളെല്ലാം
തോറ്റ് പോയിരിക്കുന്നു
എന്തദ്ഭുതം
നമ്മൾ രക്ഷപ്പെട്ടിരിക്കുന്നു
എങ്കിലും തോറ്റവർ
സന്തുഷ്ടരാണ്
അവർ പിന്നെയും
ഓടിക്കൊണ്ടേയിരിക്കുന്നു
ഒരു പരാതിയുമില്ല.

എങ്കിലും
ഇരുചക്രങ്ങൾ
നമ്മൾ പായുന്നു-
ലോകങ്ങളെ പിന്തള്ളുന്നു.
വാക്കുകളെ പുകയ്ക്കുന്നു
പുറന്തള്ളുന്നു
ഓർമ്മകളെ
ഞെരിക്കുന്നു,
പാഞ്ഞുകയറുന്നു
ഉണക്കച്ചില്ലകൾ
കാണുന്നു
നീലച്ഛായം വിതറുന്ന
പച്ചമരങ്ങളുടെ
സങ്കല്പമലകൾ കാണുന്നു
പാഞ്ഞുകയറുന്നു
ചില പക്ഷികൾ
കൌതുകം കൊള്ളുന്നു

ഘടികാരസൂചികൾക്കിടയിൽ
ഭാരപ്പെടുന്നു
ഏകാന്തതയുടെ
കാറ്റ്….

മഞ്ഞ്
ഇറുകിപ്പരന്ന
മേടുകൾ

വെയിലിനെ
ക്കോരിവെച്ച
കാടിന്നകം

മഴയെ
മരിച്ചടക്കിയ
പുഴക്കണ്ണ്

ഇതിലൂടെ
ഇതിലൂടെ
പിന്തള്ളുന്നു
നമ്മൾ
വഴിതെറ്റിച്ച്
വരിതെറ്റിച്ച്
എന്തായാലും
അക്ഷരത്തെറ്റ് ഒരു തെറ്റല്ല.